പള്ളിത്തര്‍ക്കം ; സര്‍ക്കാരിന്റെ ഇടപെടല്‍ ഏകപക്ഷീയമെന്ന ആരോപണവുമായി ഓര്‍ത്തഡോക്‌സ് സഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പള്ളിത്തര്‍ക്ക വിഷയത്തിലെ സര്‍ക്കാരിന്റെ ഇടപെടല്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭാ പള്ളികളില്‍ രാവിലെ സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രമേയം വായിച്ചു. സുപ്രിംകോടതി വിധി ഉണ്ടായിട്ടും നിയമനിര്‍മ്മാണത്തെ കുറിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയത് ഭരണഘടനാ ലംഘനമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം. ഏകപക്ഷീയമായാണ് സര്‍ക്കാര്‍ ജനാഭിപ്രായം തേടുന്നത്. കുത്സിത നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രതിഷേധ പ്രമേയത്തിലൂടെ ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ കോടതിവിധി മറികടക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന ആരോപണം. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പൊതുജനാഭിപ്രായം തേടുന്നത് കോടതിയോടുള്ള അവഹേളനമാണ്. സര്‍ക്കാരിന്റെ നീക്കങ്ങള്‍ ദുരുദ്ദേശപരവും പക്ഷപാതപരവുമാണെന്നും ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി. പള്ളിത്തര്‍ക്കത്തിലെ സുപ്രിംകോടതിയുടെ വിധി പൊതുജനാഭിപ്രായം കൂടി സ്വീകരിച്ച് നടപ്പാക്കാമെന്നായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്റെ തീരുമാനം. കോടതി നടപടികള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജനാഭിപ്രായം തേടുന്നത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും ജുഡീഷ്യറിയോടുള്ള അവഹേളനവുമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ വിമര്‍ശിച്ചു. വിധി നടപ്പിലാക്കുന്നതില്‍ ഇരുസഭകളുമായി ധാരണയായെന്ന ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലം കളവാണെന്നും സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...