ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു ; 11 നാമനിര്‍ദ്ദേശങ്ങളുമായി ജോക്കര്‍ പട്ടികയില്‍ മുന്നില്‍

For full experience, Download our mobile application:
Get it on Google Play

ലോസ് ഏഞ്ചല്‍സ് : ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി. മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റ് തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്. മികച്ച ആനിമേറ്റഡ് ചിത്രമായി ‘ടോയ് സ്‍റ്റോറി 4’ തെരഞ്ഞെടുത്തു. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം ഹെയര്‍ ലവ്.

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. മുഴുനീള അവതാരകർ ഇല്ലാതെയാണ് ഓസ്‍കര്‍ ചടങ്ങുകള്‍ നടക്കുന്നത്. 24 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം നൽകുന്നത്. 11 നാമനിര്‍ദ്ദേശങ്ങളുമായി ജോക്കർ ആണ് പട്ടികയിൽ മുന്നിൽ. 10 വിഭാഗങ്ങളിൽ നാമനിര്‍ദ്ദേശവുമായി 1917, ഐറിഷ്മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങൾ തൊട്ട് പിന്നിലുണ്ട്. മികച്ച ചിത്രത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കൊറിയൻ ചിത്രം പാരസൈറ്റും ശ്രദ്ധാ കേന്ദ്രമാണ്‌. ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ വേദികളിൽ തിളങ്ങിയ ചിത്രങ്ങൾക്ക് തന്നേയാണ് ഓസ്കർ വേദിയിലും പ്രാമുഖ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...