ഒതായി മനാഫ് വധക്കേസ് : മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഒതായി മനാഫ് വധക്കേസില്‍ 25 വര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയിലായ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ഒതായി മാലങ്ങാടന്‍ ഷഫീഖിന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി സെഷന്‍സ് കോടതി തള്ളിയത്. 24 വര്‍ഷമായി നിയമത്തെ കബളിപ്പിച്ചു നടന്ന പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 1995 ഏപ്രില്‍ 13ന് യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ ഒതായി അങ്ങാടിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതിയായ ഷഫീഖ് 24 വര്‍ഷമായി ഒളിവിലായിരുന്നു. യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ഷഫീഖിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരീ പുത്രനാണ് ഷഫീഖ്. എളമരം മപ്രം പയ്യനാട്ടുതൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്, ഒന്നാംപ്രതി ഷഫീഖിന്റെ സഹോദരന്‍ മാലങ്ങാടന്‍ ഷരീഫ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവര്‍ വിവിധ ഘട്ടങ്ങളിലായി കോടതിയില്‍ കീഴടങ്ങിയിരുന്നു. പി വി അന്‍വര്‍ എംഎല്‍എയും കേസില്‍ നേരത്തേ പ്രതിയായിരുന്നെങ്കിലും 21 പേരെ കോടതി വെറുതെവിട്ടപ്പോള്‍ കുറ്റവിമുക്തനാവുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...