നമ്മുടെ പ്രവൃത്തി ദൈവസ്നേഹത്തിൻ്റെ അടയാളമാകണം : ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ

For full experience, Download our mobile application:
Get it on Google Play

കുമ്പനാട്: വേദനിക്കുന്നവരുടെ ജീവിതത്തിൽ കരുതലിന്റെ കരങ്ങൾ ആകുവാനും ദൈവ സ്നേഹത്തിന്റെ അടയാളമാകുവാനും നാം വിളിക്കപ്പെട്ടവരാണെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന പ്രവർത്തന ബോർഡിൻ്റെ സംരംഭമായ കടമ്പനാട് ഐവർക്കാല ശ്രദ്ധ പാലിയേറ്റിവ് കെയറിൻ്റെയും കുമ്പനാട് കടപ്ര ഫെലോഷിപ്പ് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയറും കൗൺസിലിംങ്ങ് സെൻ്ററും കടപ്ര ഇവാൻജലിക്കൽ ഫെലോഷിപ്പ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

ബിഷപ്പ് ഡോ. ടി. സി ചെറിയാൻ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബിഷപ്പ് ഡോ. എം. കെ കോശി, ഫെലോഷിപ്പ് സെൻ്റർ സെക്രട്ടറി റവ. ജോയി മാത്യു, കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജാത പി, ശ്രദ്ധ പാലിയേറ്റിവ് ഡയറക്ടർ റവ. ഡോ. ജോൺ മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിഷ് കുന്നപ്പുഴ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോസ പി.എം, മുകേഷ് മുരളി, ബിജു വർക്കി, അനിലാകുമാരി, ജ്യോതി അടപ്പനാംകണ്ടതിൽ, ശ്രദ്ധ പാലിയേറ്റിവ് ട്രഷറാർ ജോർജ് ജോൺ, റവ. ടി. ഇ വർഗീസ്, റവ. ഷാജി ഫിലിപ്പ്, റവ. അനിൽ ടി. മാത്യു, റവ. തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.

2023-ൽ കടമ്പനാട് കുന്നത്തൂർ പഞ്ചായത്തിൽ ആരംഭിച്ച ശ്രദ്ധ പാലിയേറ്റിവ് കെയറിൻ്റെ രണ്ടാമത്തെ സെൻ്ററാണ് കുമ്പനാട്ട് ആരംഭിച്ചത്. പ്രാരംഭ ഘട്ടമായി കിടപ്പു രോഗികൾക്കും രോഗി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ശാരീരികവും മാനസികവുമായ, ആത്മീയവുമായ ശുശ്രൂഷകൾ, ഭവനങ്ങൾ സന്ദർശിച്ചുള്ള ആരോഗ്യ പരിപാലനം, മറ്റ് മെഡിക്കൽ സേവനങ്ങൾ, കൗൺസിലിംങ് സഹായങ്ങൾ സൗജന്യമായി ലഭ്യമാക്കിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...