ആർഎസ്എസ് അജണ്ട അങ്കണവാടികളിൽ വേണ്ട : ശിശു വികസന ഓഫീസറെ ഉടൻ പുറത്താക്കണം – എസ് ഡി പി ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അങ്കണവാടികളിൽ കുട്ടികൾ രാഖി കെട്ടണമെന്ന ആർ എസ് എസ് അജണ്ട നടപ്പാക്കണമെന്ന ശിശു വികസന ഓഫീസറുടെ നിർദ്ദേശം പ്രതിഷേധാർഹമാണെന്നും ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി എം എം താഹിർ. കുട്ടികളെ ആർഎസ്എസ് ആഭിമുഖ്യമുള്ളവരാക്കി മാറ്റുന്നതിനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നിൽ. ആർഎസ്എസ് അജണ്ടകൾ പദവികൾ ദുരുപയോഗം ചെയ്തു ഒളിച്ചു കടത്താനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തെ കരുതിയിരിക്കണം.

സംസ്ഥാനത്ത് ഫാഷിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ തന്നെ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. മതനിരപേക്ഷത അവകാശപ്പെടുന്ന ഇടതു സർക്കാർ ഭരിക്കുമ്പോൾ സർവ്വ മേഖലയിലും ആർഎസ്എസ് വൽക്കരണം തകൃതിയിൽ നടക്കുകയാണ്. വംശീയ വിദ്വേഷ അജണ്ടകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സംസ്ഥാന സർക്കാരിന് ആർജ്ജവമില്ല. ശിശു വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് ഈ വിഷയത്തിൽ ഉടൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...