നമ്മുടെ പ്രവൃത്തി ദൈവസ്നേഹത്തിൻ്റെ അടയാളമാകണം : ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ

For full experience, Download our mobile application:
Get it on Google Play

കുമ്പനാട്: വേദനിക്കുന്നവരുടെ ജീവിതത്തിൽ കരുതലിന്റെ കരങ്ങൾ ആകുവാനും, ദൈവ സ്നേഹത്തിന്റെ അടയാളമാകുവാനും നാം വിളിക്കപ്പെട്ടവരാണെന്ന് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ. സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിൻ്റെ സംരംഭമായ കടമ്പനാട് ഐവർക്കാല ശ്രദ്ധ പാലിയേറ്റിവ് കെയറിൻ്റെയും, കുമ്പനാട് കടപ്ര ഫെലോഷിപ്പ് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയറും, കൗൺസിലിംങ്ങ് സെൻ്ററും കടപ്ര ഇവാൻജലിക്കൽ ഫെലോഷിപ്പ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. ബിഷപ്പ് ഡോ. ടി. സി ചെറിയാൻ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ബിഷപ്പ് ഡോ. എം. കെ കോശി, ഫെലോഷിപ്പ് സെൻ്റർ സെക്രട്ടറി റവ. ജോയി മാത്യു, കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജാത പി., ശ്രദ്ധ പാലിയേറ്റിവ് ഡയറക്ടർ റവ. ഡോ. ജോൺ മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിഷ് കുന്നപ്പുഴ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോസ പി.എം, മുകേഷ് മുരളി, ബിജു വർക്കി, അനിലാകുമാരി, ജ്യോതി അടപ്പനാംകണ്ടതിൽ, ശ്രദ്ധ പാലിയേറ്റിവ് ട്രഷറാർ ജോർജ് ജോൺ, റവ. ടി. ഇ വർഗീസ്, റവ. ഷാജി ഫിലിപ്പ്, റവ. അനിൽ ടി. മാത്യു, റവ. തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. 2023-ൽ കടമ്പനാട് കുന്നത്തൂർ പഞ്ചായത്തിൽ ആരംഭിച്ച ശ്രദ്ധ പാലിയേറ്റിവ് കെയറിൻ്റെ രണ്ടാമത്തെ സെൻ്ററാണ് കുമ്പനാട്ട് ആരംഭിച്ചത്. പ്രാരംഭ ഘട്ടമായി കിടപ്പു രോഗികൾക്കും, രോഗി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ശാരീരികവും, മാനസികവുമായ, ആത്മീയവുമായ ശുശ്രൂഷകൾ, ഭവനങ്ങൾ സന്ദർശിച്ചുള്ള ആരോഗ്യ പരിപാലനം, മറ്റ് മെഡിക്കൽ സേവനങ്ങൾ, കൗൺസിലിംങ് സഹായങ്ങൾ സൗജന്യമായി ലഭ്യമാക്കിട്ടുള്ളത്.

സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിൻ്റെ സംരംഭമായ കടമ്പനാട് ഐവർക്കാല ശ്രദ്ധ പാലിയേറ്റിവ് കെയറിൻ്റെയും, കുമ്പനാട് കടപ്ര ഫെലോഷിപ്പ് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയറും, കൗൺസിലിംങ്ങ് സെൻ്ററും കടപ്ര ഇവാൻജലിക്കൽ ഫെലോഷിപ്പ് സെൻ്ററിൽ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജാത പി., റവ. ഡോ. ജോൺ മാത്യു, ബിഷപ്പ് ഡോ. എം.കെ. കോശി, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, റവ. ജോയി മാത്യു എന്നിവർ സമീപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...