കേരളത്തിലാകെ 1800-ലധികം ഓണച്ചന്തകൾ 10 ദിവസത്തേക്ക് ; ഗുണനിലവാരത്തിൽ ഒട്ടു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കൺസ്യൂമർ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ കേരളീയ ജീവിതത്തിന്റെ ഊഷ്മളതയും സമൃദ്ധിയും വിളിച്ചോതുന്ന ഓണക്കാലം വീണ്ടും വന്നെത്തി. ഈ ആഘോഷവേളയിൽ  സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ നമ്മൾ നടത്തുന്ന വിപണന മേളകൾ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഈ വർഷവും പതിവുപോലെ, കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ഇവിടെ സജ്ജമായിക്കഴിഞ്ഞു. ഈ സഹകരണ സംഘങ്ങളിലൂടെ 1800-ലധികം ഓണച്ചന്തകളാണ് സംസ്ഥാനത്തുടനീളം 10 ദിവസത്തേക്ക് പ്രവർത്തിക്കുന്നത്. സാധാരണ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, നമ്മുടെ സഹകരണ സംഘങ്ങളുടെ തന്നെ ഉൽപ്പന്നങ്ങളും ഈ ചന്തകളിൽ ലഭ്യമാക്കുന്നുണ്ട്. ഈ ഓണച്ചന്തകളിലെ വിലനിലവാരം നിങ്ങൾക്ക് നേരിട്ടറിയാൻ കഴിയും. ഉദാഹരണത്തിന്, പുറത്ത് കിലോയ്ക്ക് 40 രൂപയിലധികം വിലയുള്ള അരി ഇവിടെ 33 രൂപയ്ക്ക് ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...