അമിത വില ഈടാക്കൽ ; പലചരക്ക്, പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും പരിശോധന

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പെരിന്തൽമണ്ണയിലെ അരി, പലചരക്ക്, പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇൻഡോർ മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളിലും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസ്, വിലനിലവാരം പ്രദർശിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ, അളവു തൂക്ക യന്ത്രങ്ങൾ സീൽ പതിക്കൽ എന്നിവയിലൂന്നി പെരിന്തൽമണ്ണ സബ് കലക്ടറുടെ നിർദേശാനുസരണമായിരുന്നു പരിശോധന. അമിത വില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുകൂടിയാണ് പരിശോധന. ചട്ടലംഘനം നടത്തിയ വ്യാപാരികൾക്ക് നോട്ടിസ് നൽകി. തിങ്കളാഴ്ച രാവിലെ പത്തിനാണ് പരിശോധന ആരംഭിച്ചത്. നടപടിക്രമങ്ങൾ പാലിക്കാൻ നിർദേശങ്ങൾ നൽകി. 15 ഓളം കടകളിൽ പരിശോധന നടത്തിയെന്നും പലചരക്ക്, പഴം, മത്സ്യം കടകളിൽ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വിലനിലവാരം പ്രദർശിപ്പിക്കാതെ വിലകൂട്ടി വിൽക്കുന്നത് സംബന്ധിച്ചും പരാതികളും പരിശോധിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്ദു, റേഷനിങ് ഇൻസ്‌പെക്ടർമാരായ കെ.സി. സഹദേവൻ, ടി.എ. രജീഷ്‌കുമാർ, ജി.കെ. ഷീന എന്നിവരാണുണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കും ; തീരുമാനം ഉടൻ

0
കൊച്ചി : പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത്...