കാസർകോട്ടെ ഖുറൈസി എക്‌സ്‌പ്രസ് പെനോയിൽ നിർമ്മാണ യൂണിറ്റ് ഉടമകൾ പിടിയിൽ ; ഖത്തറിലേക്ക് കയറ്റി അയക്കാൻ വെച്ചതടക്കം വൻ പാൻമസാല ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: പെനോയിൽ മാനുഫാക്ചറിങ് കമ്പനി എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന വൻ നിരോധിത പാൻമസാല നിർമാണ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് പൂട്ടി. കാസർകോട് മയിലാട്ടി 220 കെ.വി. സബ് സ്റ്റേഷന് സമീപം ദേശീയപാതയോരത്തെ ഇരുനില കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബദിയടുക്ക സ്വദേശി മുഹമ്മദ്‌ ഹാരിസ്, മീപ്പുഗിരി സ്വദേശി ജാഫർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നിനെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി മേൽപ്പറമ്പ് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഈ കേന്ദ്രം കണ്ടെത്തിയത്. ഫാക്ടറിയിൽ നിന്ന് 25 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും പാൻമസാല നിർമാണത്തിന് ഉപയോഗിച്ചിരുന്ന വൻ യന്ത്രസാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ചാക്കുകളിൽ നിറച്ച നിലയിൽ ഏകദേശം 15,000 പാക്കറ്റ് ‘കൂൾലിപ്’ പാൻമസാലകൾ കണ്ടെടുത്തു.

ഇവ ‘കോഴിക്കോട് – ഖത്തർ’ എന്ന വിലാസത്തിൽ വിദേശത്തേക്ക് കയറ്റി അയക്കാൻ തയാറാക്കിവെച്ച നിലയിലായിരുന്നു. നിർമാണത്തിന് ഉപയോഗിച്ചിരുന്ന ജനറേറ്റർ, കംപ്രഷർ, പായ്ക്കിങ് മെഷീൻ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ എൻ.പി. രാഘവൻ, പ്രിൻസിപ്പൽ എസ്.ഐ. ടി. അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പോലീസ് എത്തുമ്പോൾ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു. ജൂനിയർ എസ്.ഐ. ഷൈജു, എ.എസ്.ഐമാരായ മനു, ജയപ്രകാശ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...