കൊറോണ പ്രതിരോധം എ പ്‌ളസ് : ബിജെപിയുടെ അവകാശവാദത്തിന് മറുപടിയുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി  : കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയതായുള്ള ബിജെപിയുടെ അവകാശത്തെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് തിരുത്തി. ഏപ്രില്‍ 10ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിന്റെ സര്‍വേ ഫലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക്‌സ് പുറത്തുവിട്ടു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി അവകാശപ്പെട്ടിരുന്നു.

കൊറോണക്കെതിരെ സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. മറ്റേതൊരു സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തേക്കാള്‍ മികച്ചതാണെന്ന് കാണിക്കുന്നതായിരുന്നു സര്‍വേയില്‍ ലഭിച്ച ഫുള്‍ സ്‌കോര്‍ എന്നും ട്വീറ്റില്‍ ബിജെപി അവകാശപ്പെട്ടിരുന്നു.

ബിജെപിയുടെ ഈ അവകാശവാദത്തിനെതിരെ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് തിങ്കളാഴ്ച ട്വിറ്ററില്‍ മറുപടിയുമായി രംഗത്തെത്തി. മഹാമാരിക്കെതിരെ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ എണ്ണവും അതിന്റെ കാര്‍ക്കശ്യവും മാത്രമാണ് തങ്ങള്‍ പുറത്തുവിട്ട സൂചിക വ്യക്തമാക്കുന്നതെന്ന് ട്വീറ്റില്‍ പറഞ്ഞു. കൊറോണക്കെതിരെ ഒരു രാജ്യം സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി ഇത് സൂചിപ്പിക്കുന്നില്ലെന്നും മാര്‍ക്ക് നല്‍കുന്നതില്‍ ഇവ പരിഗണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയുടെ ട്വീറ്റിന് മറുപടിയായായിരുന്നു യൂണിവേഴ്‌സിറ്റി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...