യൂത്ത് കോൺഗ്രസ് വെണ്മണി പഞ്ചായത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വെണ്മണി : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത യൂത്ത് കെയറിന്റെ ഭാഗമായി വെണ്മണി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെണ്മണി പഞ്ചായത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ആദ്യഘട്ട വിതരണം പൂർത്തിയായപ്പോൾ 250 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. നേരത്തെ 100 കുടുംബങ്ങൾക്ക് ആവശ്യ ഭക്ഷ്യ ധാന്യ സാധനങ്ങൾ വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ട പച്ചക്കറി കിറ്റ് വിതരണത്തിന്റെ പ്രവർത്തനം ആരംഭിച്ചതായി  ഷെമീം റാവുത്തർ, അനു ജി ജോൺ, സുനിൽ കോമ്പ്രയാറ്റ്, ജോർജ്ജി കൊച്ചുകളീക്കൽ, സുജിത്ത്, റോവിൻ വെണ്മണി, ലിബു, രാഹുൽ എന്നിവര്‍  അറിയിച്ചു.

മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷ്, കെ പി സി സി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്, ഡി സി സി പ്രസിഡന്റ് എം ലിജു, പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ തുടങ്ങിയവരുടെ നിർദേശങ്ങളും സ്വീകരിച്ച് മണ്ഡലത്തിലെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഒരു കൈ സഹായം എത്തിക്കാനാണ് തീരുമാനം.

പഞ്ചായത്ത് മെമ്പർമാരായ മറിയാമ്മ ചെറിയാൻ, ശ്രീകുമാർ കോയിപ്രം, ശ്രീധരൻ ചക്കാലയിൽ, അജിതാ മോഹൻ, മനോജ് കിണറ്റാലിൽ,  ശശിധരൻ, അഫ്സൽ ഖാൻ, ജിബിൻ വർഗ്ഗീസ്, സൈമൺ, രാഹുൽ, ഷിബി കോശി, തങ്കച്ചൻ എന്നിവര്‍  കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...