കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടെ ഏതെങ്കിലും ബി.ജെ.പി നേതാവിന് ഇ.ഡിയുടെ അന്വേഷണം നേരിടേണ്ടി വന്നിട്ടുണ്ടോ? : പി.ചിദംബരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടെ ഏതെങ്കിലും ബി.ജെ.പി നേതാവിന് ഇ.ഡിയുടെ അന്വേഷണം നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രം യാതൊരു നിയമവും പാലിക്കുന്നില്ലെന്നും അതിനാല്‍ ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അര്‍ഹതയുണ്ടെന്നും ഇ.ഡിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ ന്യായീകരിച്ച്‌ ചിദംബരം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് അവരുടെ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ ഇ.ഡി ഇത്തരത്തില്‍ കേസെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പിയുടെ ഉന്നതാധികാരികള്‍ ദയവായി ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റവുമായി ബന്ധപ്പെട്ട് ഏത് പോലീസ് ഏജന്‍സിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചിദംബരം ചോദിച്ചു. അങ്ങനെ ഒരു എഫ്.ഐ.ആര്‍ ഉണ്ടെങ്കില്‍ അത് എവിടെയാണ്. അതിന്‍റെ പകര്‍പ്പ് കാണിച്ച്‌ തരാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് സാധിക്കുമോ?. എഫ്.ഐ.ആര്‍ ഇല്ലാത്തപക്ഷം അന്വേഷണം ആരംഭിക്കാന്‍ കള്ളപ്പണ നിരോധന നിയമ പ്രകാരം ഇ.ഡിക്ക് അധികാരമില്ലെന്ന് നിങ്ങള്‍ക്ക് അറിയാമോയെന്നും ചിദംബരം ട്വീറ്റിലൂടെ ചോദിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ തിങ്കളാഴ്ച പത്ത് മണിക്കൂറോളം ഡല്‍ഹിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച്‌ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇന്നലെയും ഇന്നുമായി ഡല്‍ഹിയില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി വരുന്നത്. നിരവധി പ്രതിഷേധക്കാരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...