സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 100-ാം വയസിലാണ് അന്ത്യം. നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കോളജ് കാലഘട്ടത്തിലാണ് ഗോപിനാഥന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നത്. 2016 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

1922 ജൂലൈ ഏഴിന് നെയ്യാറ്റിന്‍കരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ ഗാന്ധിയന്‍ ആശയങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് ഗാന്ധിജി കേരളത്തിലെത്തിയപ്പോള്‍ നേരിട്ടു കാണുകയും ചെയ്തിരുന്നു. പിന്നീട് കോളജ് കാലഘട്ടത്തില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. അഖിലേന്ത്യ ഗാന്ധി സ്മാരക നിധിയുടെ പ്രാരംഭ കാലം മുതല്‍ സേവനമനുഷ്ഠിച്ചു. ഗാന്ധിജിയുടെ മരണത്തിന് ശേഷം സര്‍വ സേവാ സംഘത്തിലും അഖിലേന്ത്യാ സര്‍വോദയ സംഘടനയിലും കര്‍മസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കെ കേളപ്പന്‍ സംഘടനയുടെ അധ്യക്ഷനായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്നു ഗോപിനാഥന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...