Tuesday, May 6, 2025 10:04 am

ക​ട​യി​ലെ​ത്തി​യ മ​ന്ത്രി വിളിച്ചു ഖദീജേ… ; കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് പഴയ സഹപാഠിയുടെ കടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചേ​രി​ക്ക​ല്‍ ഗ​വ. ഐ.​ടി.​ഐ ജ​ങ്​​ഷനിലെ ചെ​റി​യ സ്​​റ്റേ​ഷ​ന​റി ക​ട​ക്കു ​മു​ന്നി​ല്‍ 13ാം നമ്പര്‍  സ്​​റ്റേ​റ്റ് കാ​ര്‍ നി​ര്‍​ത്തിയത്  ക​ണ്ട​ നാ​ട്ടു​കാ​ര്‍ ഞെട്ടലില്‍, ആര്‍ക്കും ഒന്നും മനസ്സിലായില്ല. കാ​റി​ല്‍​നി​ന്ന്​ ഇ​റ​ങ്ങി ക​ട​യി​ലേ​ക്ക്​ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ന​ട​ന്ന​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് ആ​കാം​ക്ഷ.

ക​ട​യി​ലെ​ത്തി​യ മ​ന്ത്രി വിളിച്ചു ഖദീജേ… പേ​രെ​ടു​ത്തു വി​ളി​ച്ച​പ്പോ​ഴും നാ​ട്ടു​കാ​ര്‍​ക്കും കൂ​ടെ എ​ത്തി​യ​വ​ര്‍​ക്കും കാര്യം മ​ന​സ്സി​ലാ​യി​ല്ല. ക​ട​ക്കു​ള്ളി​ല്‍​നി​ന്ന്​ ഖ​ദീ​ജ പു​റ​ത്തേ​ക്കി​റ​ങ്ങി മ​ന്ത്രി​യു​ടെ അ​ടു​ത്തെ​ത്തി. ത​ന്റെ അയല്‍വാ​സി​യും സ​ഹ​പാ​ഠി​യു​മാണ് ​ ഖ​ദീ​ജ​യെ​ന്ന്​ മ​ന്ത്രി പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് എ​ല്ലാ​വ​ര്‍​ക്കും കാ​ര്യം പി​ടി​കി​ട്ടി​യ​ത്. ക​ട​യി​ല്‍ തൂ​ക്കി​യി​ട്ടി​രു​ന്ന പ​ഴ​ക്കു​ല​യി​ല്‍​നി​ന്ന് ഒ​രു​ പ​ഴ​മെ​ടു​ത്ത്​ ക​ഴി​ച്ച്‌ ബാ​ല്യ​കാ​ല​ സ്മ​ര​ണ​ക​ള്‍ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. നി​സ്സാ​ര ​കാ​ര്യ​ത്തി​നു​പോ​ലും പി​ണ​ങ്ങു​ന്ന സ്വ​ഭാ​വ​മാ​ണ്​ ഖ​ദീ​ജ​യു​ടേ​തെ​ന്ന്​ ന​ര്‍​മം പറഞ്ഞ മ​ന്ത്രി, ഖ​ദീ​ജ​യു​ടെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ മ​ട​ങ്ങി​യ​ത്.

ഇ​ത്ര​യും വ​ലി​യ പ​ദ​വി​യി​ലെ​ത്തി​യി​ട്ടും സാ​ധാ​ര​ണ​ക്കാ​രി​യാ​യ തന്റെ ക​ട​യി​ല്‍ മ​ന്ത്രി വ​ന്ന​ത് ഖ​ദീ​ജ​ക്ക് ആ​ദ്യം വി​ശ്വ​സി​ക്കാ​നാ​യി​ല്ല. ക​ട​യി​ലെ​ത്തി ത​ന്നോ​ട്​ സ്നേ​ഹാ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മ​ന്ത്രി സ​മ​യം ക​ണ്ടെ​ത്തി​യ​ത് സാ​ധാ​ര​ണ ​ജ​ന​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലാ​ണെ​ന്നാ​ണ്​ ഖ​ദീ​ജ​യു​ടെ അ​ഭി​പ്രാ​യം.

നൂ​റ​നാ​ട് ആ​ശാ​ന്‍ ക​ലു​ങ്കി​ലാ​ണ്​ പി. ​പ്ര​സാ​ദി​ന്റെ വീ​ട്. സ​മീ​പ​ത്തെ പാ​ല​വി​ള​യി​ല്‍ വീ​ട്ടി​ലെ ഖ​ദീ​ജ​യും പ്രസാദും നൂ​റ​നാ​ട് സി.​ബി.​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​ണ്​ പ​ഠി​ച്ച​ത്. പ​ന്ത​ളം വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്​​റ്റ​ന്റ്  അ​മ്മ​ച്ചി വീ​ട്ടി​ല്‍ സ​ലീം വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യാ​ണ്​ എ​ച്ച്‌. ഖ​ദീ​ജ ചേ​രി​ക്ക​ലെ​ത്തി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചു ; പ്രതിയെ ആറന്മുള പോലീസ് പിടികൂടി

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും...

കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട ; 6പേർ പിടിയിൽ

0
കൊച്ചി : കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട. കോഴിക്കോട് രണ്ട് യുവതികൾ...

പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു

0
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. അഞ്ച് വാർഡുകളിൽ...

ഗുരു വചനത്തെ സത്യ ബുദ്ധിയോടെ സ്വീകരിക്കുന്നവർക്കേ ധൈര്യമുണ്ടാകൂ ; സ്വാമി സാന്ദ്രാനന്ദ

0
അയിരൂർ :​ ഗുരുദർശനത്തെ ഉൾക്കൊണ്ട് ജീവിക്കാൻ ധൈര്യം ആവശ്യമാണെന്നും ഗുരു...