മറ്റുള്ളവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു എം ആർ ചന്ദ്രശേഖരപിള്ള ; മന്ത്രി പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വന്തം ആവശ്യങ്ങൾ മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്നതാണ് പൊതു പ്രവർത്തനം എന്നും അത്തരത്തിൽ ജീവിതം സമർപ്പിച്ച ആളായിരുന്നു എം ആർ ചന്ദ്ര ശേഖരപിള്ള എന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എം ആർ ചന്ദ്ര ശേഖരപിള്ള അനുസ്മരണ സമ്മേളനം തണ്ണിത്തോട്ടിൽ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നവോത്ഥാന  നായകർ അടക്കം ഒട്ടേറെ ആളുകൾ പൊതു പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. അത് ലോകം കേട്ടതാണ്. അധ്വാനമാണ് എല്ലാത്തിന്‍റെയും അടിസ്ഥാനം എന്ന് അവതരിപ്പിക്കപെട്ടപ്പോൾ ആണ് കമ്യുണിസം ഉടലെടുത്തത്.

അത്രമേൽ ശാസ്ത്രീയമായാണ് ഇത് അവതരിപ്പിച്ചത്. ലോകത്ത് എല്ലായിടത്തും കമ്യുണിസത്തിന് എതിർപ്പുകൾ നേരിട്ടു. അധികാരികൾ പ്രമാണിമാർ എന്നിവർ ഇതിനെ എതിർത്തു. കമ്യുണിസ്റ്റ് രാഷ്ട്രീയം ഉയർന്നു വന്നപ്പോൾ ഇതിനെ നശിപ്പിക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. ഇത് തച്ചുതകർത്താണ് കമ്യുണിസം ഉയർന്നു വന്നത്. അങ്ങനെ ആണ് എം ആർ എന്ന ചെറുപ്പക്കാരൻ കമ്യുണിസം സ്വീകരിച്ചതും. തത്വങ്ങളിൽ നിന്നും വ്യതിചലിക്കാത്ത രാഷ്ട്രീയ കാഴ്ചപാടായിരുന്നു അവരുടേത്.

പൊതു പ്രവർത്തനത്തിന്‍റെ പ്രധാന മേഖലയായ രാഷ്ട്രീയത്തിന് എക്കാലവും പ്രാധാന്യമുണ്ട്. ജനാധിപത്യത്തിന്‍റെ അകത്തളങ്ങളിലൂടെ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ട് പോകാനാണ് സംഘ പരിവാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. സംഘാടക സമിതി പ്രസിഡൻറ് സി വി രാജൻ അധ്യക്ഷത വഹിച്ചു. സി പി ഐ ലോക്കൽ കമ്മറ്റി അംഗം റജി ജോർജ്ജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. 2021 – 2022 വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് എ ഐ വൈ എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ എം ആർ ചന്ദ്രശേഖരപിള്ള സ്മാരക എൻഡോവ്മെൻറ് മന്ത്രി വിതരണം ചെയ്തു.

സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ മുഖ്യ പ്രഭാഷണം നടത്തുകയും ആദ്യകാല പാർട്ടി പ്രവർത്തകരെ ആദരിക്കുകയും പുതിയതായി പാർട്ടിയിലേക്ക് കടന്നു വന്നവരെ സ്വീകരിക്കുകയും ചെയ്തു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ,ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ സുമതി നരേന്ദ്രൻ,എ ദീപകുമാർ,അഡ്വ എ ജയകുമാർ ,മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ കെ സന്തോഷ്,വാസുദേവൻ,മണ്ഡലം കമ്മറ്റി അംഗം കെ ശിവദാസ്,സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ,എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് കൊല്ലൻപടി,മണ്ഡലം പ്രസിഡണ്ട് അജിത്ത് എസ്,എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് അനിജു,ലോക്കൽ കമ്മറ്റി അംഗം എൻ ചെല്ലപ്പൻ,മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ആർ രാമചന്ദ്രൻ പിള്ള,എ ഐ വൈ എഫ് തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി രജിത്ത് തുടങ്ങിയവർ സംസാരിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...