കോന്നി : സംസ്ഥാനത്തെ കൃഷിഭവനുകൾ സ്മാർട്ട് ആക്കിയാൽ മാത്രം പോരാ ഇവിടെ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനവും സ്മാർട്ട് ആകണം എന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. അരുവാപ്പുലം സ്മാർട്ട് കൃഷി ഭവന്റെയും വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെയും അരുവാപ്പുലം ബ്രാൻഡ് കുത്തരിയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷി ഭവൻ പേര് മറ്റൊരു സംസ്ഥാനത്തും ഇല്ല. മുൻ കൃഷി വകുപ്പ് മന്ത്രി വി വി രാഘവന്റെ കാലത്താണ് കൃഷിഭവൻ എന്ന ആശയം യാഥാർഥ്യമാക്കിയത്. സംസ്ഥാനത്തെ കൃഷി ഭവനുകൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായി. കൃഷി ഉദ്യോഗസ്ഥരുടെ ജോലി ഓഫീസിൽ ഇരിക്കുകയല്ല. ഇവർ കർഷകർക്ക് ഒപ്പം കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. കൃഷിയുടെ ഡോക്ടർമാർ ആണ് കൃഷി ഓഫീസർമാർ. സംസ്ഥാനത്ത് ഇന്ന് ഉണ്ടായിരിക്കുന്ന പച്ചക്കറിയുടെ വില കയറ്റം തടയുന്നതിന് നാം വീടുകളിൽ കൃഷി ചെയ്യുകയാണ് വേണ്ടത്.
നാല്പത് ലക്ഷം ടൺ അരിയാണ് കേരളത്തിലെ ജന സംഖ്യ അനുസരിച്ച് ഉണ്ടാകേണ്ടത്. 23000 ൽ അധികം കൃഷി കൂട്ടങ്ങൾ ആണ് സംസ്ഥാനത്ത് ഉള്ളത്. ഇവ ഉപയോഗിച്ച് മൂല്യ വർധിത ഉത്പന്നങ്ങൾ സൃഷ്ടിക്കപ്പെടണം. നമ്മുടെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ഒരു മാർക്കറ്റ് ഉണ്ടാകണം.ഇതിനായി ഒരു ബി ടു ബി മീറ്റ് ആവശ്യമാണ്. കാർഷിക മേഖലയിൽ പുതിയ സംരംഭകരെ സൃഷ്ടിക്കുന്നതിനായി ഡി പി ആർ ക്ലിനിക്ക് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു. അരുവാപ്പുലം ബ്രാൻഡ് കുത്തരിയുടെ ആദ്യ വിപണനവും മന്ത്രി നിർവ്വഹിച്ചു.
അരുവാപ്പുലം കുത്തരി യാഥാർഥ്യമാക്കിയ കർഷകരായ എൻ ജെ ജോസഫ്, വി എൻ രാജൻ എന്നിവരെയും മുതിർന്ന കർഷകൻ കെ വാസുവിനെയും മന്ത്രി ആദരിച്ചു. അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ആയ ജിജോ മോഡി, വി റ്റി അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വർഗീസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ദേവകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ വി ശ്രീകുമാർ, സ്മിത സന്തോഷ്, ഷീബ സുധീർ,സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, ഐരവൺ ലോക്കൽ സെക്രട്ടറി വിജയ വിത്സൺ, അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സനൽ കുമാർ, അരുവാപ്പുലം കൃഷി ഓഫീസർ നസീറ ബീഗം തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033