മന്ത്രി പി. രാജീവിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ; കയർ മേഖലയെ തകർത്തെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുൻ മന്ത്രി പി. രാജീവിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. മന്ത്രി കയർ മേഖലയെ പൂർണ്ണമായും തകർത്തു എന്നും തൊഴിലാളികളെ അവഗണിച്ച് മുതലാളിമാർക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത് എന്നുമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന പ്രധാന ആരോപണം. കഴിഞ്ഞ ഏറെ നാളുകളായി കയർ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഈ രൂക്ഷവിമർശനത്തിന് അടിസ്ഥാനമെന്ന് വിശ്വാസയോഗ്യമായ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള കയർ തൊഴിലാളി സംഘടനകൾ പോലും മന്ത്രിയെ നേരിട്ട് കണ്ട് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും വെറും വാഗ്ദാനങ്ങൾക്കപ്പുറം പ്രായോഗികമായ യാതൊരു ഇടപെടലുകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് കയർ തൊഴിലാളികളുടെ വീടുകളിൽ വോട്ട് ചോദിച്ചു ചെല്ലാൻ പോലും സാധിക്കാത്ത വിധം മന്ത്രിയുടെ പ്രവർത്തനം പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് കമ്മിറ്റിയിൽ പരാതി ഉയർന്നു. “കയർ മേഖലയ്ക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു? ഞങ്ങൾ എന്തിന് എൽഡിഎഫിന് വോട്ട് ചെയ്യണം?” എന്ന തൊഴിലാളി കുടുംബങ്ങളുടെ ചോദ്യത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർ മറുപടിയില്ലാതെ നിൽക്കേണ്ടി വന്ന അവസ്ഥയും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ‘കയർ കേരള’ ഉൾപ്പെടെയുള്ള വലിയ പരിപാടികളും കോൺക്ലേവുകളും മന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അവയൊന്നും കയർ മേഖലയുടെ പുരോഗതിക്ക് സഹായിച്ചില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...