നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫ് വൻ വിജയം കൊയ്യുമെന്ന് പി.വി. അൻവർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫ് വൻ വിജയം കൊയ്യുമെന്ന് പി.വി. അൻവർ. തന്റെ ഫേസ്ബുക്ക് പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. യുഡിഎഫ് 89 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും മലബാറിൽ ‘ആന്റി പിണറായി’ തരംഗം ശക്തമാണെന്നും അൻവർ അവകാശപ്പെട്ടു. യുഡിഎഫ് 89 സീറ്റുകളിൽ വിജയിക്കും. മലബാറിലെ 60-ൽ 40 സീറ്റുകളും യുഡിഎഫ് നേടും. മധ്യകേരളത്തിൽ 21 സീറ്റും തെക്കൻ കേരളത്തിൽ 25 സീറ്റും യുഡിഎഫിന് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് അദ്ദേഹത്തിന്റെ ഭൂരിപക്ഷം വലിയ രീതിയിൽ കുറയുമെന്നും, പിണറായി പരാജയപ്പെട്ടാൽ പോലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അൻവർ പറഞ്ഞു.

മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ സീറ്റുകളും യുഡിഎഫ് തൂത്തുവാരും. ബേപ്പൂരിൽ താൻ വിജയിക്കുമെന്നും മലമ്പുഴയിൽ എസ്. സുരേഷ് വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ ഇന്ന് വൈകുന്നേരത്തോടെ വിവിധ ദേശീയ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....