പി.കെ. ശശി ഒറ്റപ്പാലത്ത് ബിജെപിയുമായി ഡീലിന് ശ്രമിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി പി. വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : പി.കെ. ശശി ഒറ്റപ്പാലത്ത് ബിജെപിയുമായി ഡീലിന് ശ്രമിച്ചെന്ന സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ മറുപടിയുമായി ബിജെപിയുടെ മുൻ സ്ഥാനാർഥി പി. വേണു​ഗോപാൽ. ശശി 50 ലക്ഷം രൂപ ഓഫർ ചെയ്തു എന്നായിരുന്നു ആരോപണം. വോട്ട് മറിക്കാനായി ഒരു ഡീലും നടന്നിട്ടില്ല. ജില്ലാ സെക്രട്ടറി സുരേഷ് ബാബു ഒരു അച്ഛന് പിറന്നതാണെങ്കിൽ ആരോപണം തെളിയിക്കട്ടെയെന്ന് വെല്ലുവിളിക്കുന്നുവെന്നും വേണു​ഗോപാൽ പറഞ്ഞു. പി. കെ. ശശിയുമായി പരിചയമില്ല, നമ്പർ പോലുമില്ല.

അദ്ദേഹം എംഎൽഎ ആയിരുന്നപ്പോൾ പൊതുപരിപാടികളിൽ കണ്ടിട്ടുണ്ട്. സിപിഎം ആരോപണം നിയമപരമായി നേരിടുമെന്നും പി. വേണുഗോപാൽ പറഞ്ഞു. ഒറ്റപ്പാലത്ത് മൂന്ന് തവണ ബിജെപി സ്ഥാനാർഥിയായ ആളാണ് വേണുഗോപാൽ. 25000 ലധികം വോട്ടുകളും നേടിയിട്ടുണ്ട്. ഇക്കുറി സ്ഥാനാർഥിയാക്കാത്തതിൽ അതൃപ്തിയുണ്ടെന്നും ഇത് മുതലാക്കി വോട്ട് മറിക്കാൻ പി. കെ. ശശി 50 ലക്ഷം രൂപ ഓഫർ ചെയ്തുവെന്നുമാണ് സിപിഎം ആരോപണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 42,000 വോട്ടുകളാണ് ബിജെപി ഒറ്റപ്പാലത്ത് നേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...