കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസനങ്ങളെ ജനം തിരിച്ചറിയുമെന്ന് പി.എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസനങ്ങളെ ജനം തിരിച്ചറിയുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി.എ മുഹമ്മദ് റിയാസ്. യുഡിഎഫ് ഭരിച്ചപ്പോൾ ക്ഷേമപെൻഷൻ വരെ മുടക്കിയിട്ടുണ്ടെന്നും അവർ പരാജയപ്പെടാൻ മറ്റനേകം കാരണങ്ങളുണ്ടെന്നും റിയാസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന്‍റെ വെല്ലുവിളികളോട് അതേ ഭാഷയിൽ പ്രതികരിക്കാനില്ലെന്നും തെരഞ്ഞെടുപ്പെന്നാൽ ഗുസ്തിമത്സരമല്ലെന്നും റിയാസ് പ്രതികരിച്ചു.

‘ഭരണവിരുദ്ധ വികാരം എവിടെയും ദൃശ്യമല്ല. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലിരുന്ന സമയത്ത് ക്ഷേമപെൻഷൻ പോലും മുടങ്ങിയ സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ ഇത് കൃത്യമായി ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചു. ഈ സർക്കാർ നടത്തിയ വികസനങ്ങളെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. രാഷ്ട്രീയ ഗുസ്തിമത്സരമല്ല,മറിച്ച് വികസന കാഴ്ചപ്പാടുകളാണ് ചർച്ച ചെയ്യപ്പെടേണ്ടത്. കഴിഞ്ഞ വർഷങ്ങളിലെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തും- റിയാസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു

0
തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ...

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....