ചാരുംമൂട് : മഴയെത്തുടർന്ന് നൂറനാട് പള്ളിമുക്കം തെക്ക് എ ബ്ലോക്ക് പാടശേഖരത്തിലെ നെൽക്കൃഷി വെള്ളത്തിൽ. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. കൊയ്‌ത്തു തുടങ്ങാനിരുന്നപ്പോഴാണ് കനത്ത മഴയെത്തിയത്. പാടശേഖരത്തിലെ താഴ്‌ന്ന സ്ഥലത്തെ 15 ഏക്കറോളം വരുന്ന കൃഷിയാണ് വെള്ളത്തിലായത്. 10 കർഷകരാണ് കൃഷി ചെയ്തിരുന്നത്. ഇനി കൊയ്യാനാകില്ലെന്ന് കർഷകർ പറയുന്നു. പുഞ്ചയിൽ വരിനെല്ല് കിളിർത്തതിനാൽ താമസിച്ചാണ് കർഷകർ കൃഷിയിറക്കിയത്. ടില്ലർ കൊണ്ടുവന്ന് നിലമൊരുക്കി വരിനെല്ലിനെ നശിപ്പിച്ചശേഷമാണ് കൃഷി തുടങ്ങിയത്. അപ്പോഴേക്കും ഒരുമാസം വൈകി. കൃഷിയിറക്കി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും വരിനെല്ല് കിളിർത്തു. നെല്ലിനൊപ്പം വരിനെല്ലുകൂടി കിളിർത്തതോടെ വിളവു കുറയുമോയെന്ന ആശങ്കയിലായിരുന്നു കർഷകർ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























