സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പാളി ; കർഷകർ കടക്കെണിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പാളിയതായി റിപ്പോർട്ട്. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ സംസ്ഥാനത്തെ 73,062 കർഷകർക്ക് നൽകാനുള്ളത് 785.1 കോടി രൂപയാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പണം ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് പി.ആർ.എസ് വായ്പാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റുമായി ബാങ്കുകളിലെത്തുന്ന കര്‍ഷകന് ബാങ്കുകള്‍ വായ്പ അനുവദിക്കും. ഈ സീസണില്‍ എസ്ബിഐ, കാനറ ബാങ്ക് കൺസോർഷ്യമായാണ് സപ്ലൈകോ കരാര്‍ ഒപ്പുവെച്ചത് . പരമാവധി 450 കോടി രൂപ പി.ആർ.എസ് വായ്‌പയായി നൽകാനായിരുന്നു കരാർ.

ഈ പരിധി കഴിഞ്ഞാൽ വായ്‌പ നൽകുന്നത് നിർത്തും. എന്നാല്‍ കരാർ പ്രകാരമുള്ള വായ്പ പരിധി കഴിഞ്ഞിട്ടും സപ്ലൈകോ പണം തിരിച്ചടയ്ക്കാത്തതോടെ മാർച്ച് 18 മുതല്‍ കര്‍ഷകര്‍ക്ക് വായ്‌പ നൽകുന്നത് ബാങ്കുകള്‍ നിർത്തി. ഇതോടെ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും പലിശയ്ക്കും മറ്റും ലക്ഷങ്ങള്‍ കടം വാങ്ങി കൃഷി ഇറക്കിയ പതിനായിര കണക്കിന് കര്‍ഷക കുടുംബങ്ങളാണ് ഇതോടെ പെരുവഴിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 300-ഓളം പേർക്ക് ; നിരവധിപേർ ചികിത്സയിൽ

0
തിരുവനന്തപുരം : ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് മുന്നൂറോളംപേർക്ക്. രോഗലക്ഷണങ്ങളുമായി നൂറോളംപേരും...

നീറ്റ് യു.ജി. ചോദ്യം ചോർത്തിയ അധ്യാപകർ ജെ.ഇ.ഇ., സി.യു.ഇ.ടി. പരീക്ഷകളുടെ ചോദ്യക്കടലാസുമുണ്ടാക്കിയാതായി കണ്ടെത്തൽ

0
ന്യൂഡൽഹി : നീറ്റ് യു.ജി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ നാഷണൽ...

എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് മുഹമ്മദ് റിയാസ്

0
കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും...

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...