വാണിയംപാറയിൽ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : വാണിയംപാറയിൽ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തൃശ്ശൂർ കുരിയേച്ചറ സ്വദേശി ഷൈൻ ജോസ്, തിരുവനന്തപുരം അമരവിള സ്വദേശി ബിപിൻ രാജ് എന്നിവരാണ് പിടിയിലായത്. തിരഞ്ഞെടുപ്പ് കാലത്തെ കർശന പരിശോധനകൾക്കിടയിലാണ് ഈ ലഹരിവേട്ട നടന്നത്. തമിഴ്നാട് ഭാഗത്ത് നിന്ന് ടാറ്റ ടിയോഗോ കാറിൽ വരികയായിരുന്ന ഇവരെ സംശയം തോന്നിയതിനെ തുടർന്ന് എക്സൈസ് തടഞ്ഞുനിർത്തുകയായിരുന്നു. വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് ഇവരുടെ വാഹനം പരിശോധിച്ചത്.

ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 25 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പിടിയിലായവർ ഈ മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നാണ് വാങ്ങിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തൃശ്ശൂർ കുരിയച്ചിറ ഭാഗത്തേക്കാണ് ലഹരിമരുന്ന് എത്തിക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നത്. ഈ മയക്കുമരുന്ന് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് എക്സൈസും പോലീസും നിലവിൽ അന്വേഷണം നടത്തി വരികയാണ്. സംശയിക്കുന്നവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം...

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...

അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌...

0
തിരുവനന്തപുരം: 2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...