പത്മജ ബി.ജെപി.യിലേക്ക് വരുന്നത് ഒരു ഉപാധിയുമില്ലാതെ ; അനില്‍ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്മജവേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തയ്ക്കിടെ പ്രതികരണവുമായി അനില്‍ ആന്റണി. പത്മജ വരുന്നത് ഒരു ഉപാധിയുമില്ലാതെയാണ്. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല. രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നരേന്ദ്രമോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എത്തുന്നതെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇനിയും ആളുകള്‍ എത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

സ്ഥാനമാനങ്ങള്‍ ചോദിച്ചോ ഉപധികളോടെയോ ആരും ബിജെപിയിലേക്ക് വരാറില്ല. സ്ഥാനാര്‍ഥി കാര്യങ്ങളൊക്കെ കേന്ദ്രകമ്മിറ്റിയാണ് തീരുമാനിക്കുന്നതെന്നും അക്കാര്യത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്ന് പത്മജ അവഗണന നേരിട്ടുവെന്നതിനെ കുറിച്ച് അറിയില്ല.അവര്‍ അങ്ങനെ പറയുന്നത് കേട്ടു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് പറയേണ്ട കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...