പത്മജയുടെ ബിജെപി പ്രവേശനം ; തനിക്കെതിരെ നടക്കുന്ന വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് ബെഹ്‌റ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പത്മജ വേണു​ഗോപാലിനെ ബി.ജെ.പിയിലെത്തിച്ചത് താനാണെന്ന ആരോപണം തള്ളി മുൻ ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.മുരളീധരനും ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രമുഖ വസ്ത്രവ്യാപാര ഉടമയെ മോദിയുടെ പരിപാടിയിൽ എത്തിച്ചതിന് പിന്നിൽ താനാണെന്ന ആരോപണവും അദ്ദേഹം തള്ളി. ‘ഇക്കാര്യത്തിലൊന്നും ഞാന്‍ ഒരു പ്രതികരണവും നടത്തന്നില്ല. കാരണം ഇതെല്ലാം രാഷ്ട്രീയ വിഷയങ്ങളാണ്. പ്രചരിക്കുന്നത് എല്ലാം വാസ്തവ വിരുദ്ധമാണ്’ ബെഹ്‌റ വ്യക്തമാക്കി.

പത്മജയെ ബി.ജെ.പിയിലെത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന ഒരു റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. പിണറായി വിജയനു വേണ്ടിയാണ് പത്മജ വേണു​ഗോപാലിനെ ബി.ജെ.പിയിലെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്നാഥ് ബെഹ്റയാണ് പത്മജയെ ബി.ജെ.പിയിലെത്തിച്ചതെന്ന് കെ മുരളീധരനും ആരോപണം ഉയർത്തിയിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...