വന്യജീവി ആക്രമണം ; വിവിധ ആവശ്യങ്ങളുമായി പി.വി അൻവർ സുപ്രീംകോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വന്യജീവി ആക്രമണങ്ങളെത്തുടർന്ന് മലയോര ജില്ലകളിൽ സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ജനരോഷം മറികടക്കാൻ സിപിഎമ്മിന്റെ നിർണായക നീക്കം. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കുന്നതിനായി കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അൻവർ എം.എൽ.എ സുപ്രീംകോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ അൻവർ ആവശ്യപെട്ടിട്ടുണ്ട്.

വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയാൻ സംസ്ഥാന വനംവകുപ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം മലയോരമേഖലകളിലുണ്ടായിരുന്നു. ഈ ജനരോഷം ചുരുങ്ങിയത് പത്തോളം മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും മുന്നണിയിലെ ഘടകക്ഷികൾക്കുണ്ട്. ചില മതസംഘടനകൾകൂടി വിഷയത്തിൽ പരസ്യനിലപാട് സ്വീകരിച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് പി.വി അൻവർ എം.എൽ.എയുടെ നീക്കമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...