യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : മധ്യപ്രദേശിൽ യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു. പ്രതി രാജ്കുമാർ കോൾ (30) ജ്യേഷ്ഠൻ രാകേഷിനെ (35) കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്. രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം വനത്തിൽ ഒളിച്ച രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സത്ന ജില്ലയിലെ മൗഹർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങ് നടക്കുകയായിരുന്നു. പരിപാടി ആഘോഷമാക്കാൻ ഒരു ഡിജെയും ഒരുക്കി. രാത്രി വൈകിയത്തോടെ രാകേഷ് ഡിജെ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ രാജ്കുമാറിന് ഇത് ഇഷ്ടപ്പെട്ടില്ല. ഗാനം വീണ്ടും പ്ലേ ചെയ്യാൻ ഇയാൾ ഡിജെയോട് ആവശ്യപ്പെട്ടു. രാകേഷ് തടഞ്ഞതോടെ സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായി.

പ്രകോപിതനായ രാജ്കുമാർ വീട്ടിൽ ഉണ്ടായിരുന്ന മഴു കൊണ്ട് മൂത്ത സഹോദരനെ വെട്ടുകയായിരുന്നു. ശേഷം വീട്ടിൽ നിന്നും വനത്തിലേക്ക് ഇറങ്ങിയോടി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെയാണ് രാകേഷിൻ്റെ ഭാര്യ പൂജ കോൾ കോതി പോലീസിൽ പരാതി നൽകിയത്. പോലീസ് വനത്തിൽ തെരച്ചിൽ നടത്തുകയും ബന്ധാശ്രമത്തിന് സമീപമുള്ള കലുങ്കിന് താഴെ ഒളിച്ചിരുന്ന രാജ്കുമാറിനെ പിടികൂടുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...