ആംബുലന്‍സിന്റെ വളയം പിടിച്ച വളയിട്ട കൈകള്‍ക്ക് ഇക്കൊല്ലത്തെ പത്മിനി വര്‍ക്കി പുരസ്‌ക്കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആംബുലന്‍സിന്റെ വളയം പിടിച്ച വളയിട്ട കൈകള്‍ക്ക് ഇക്കൊല്ലത്തെ പത്മിനി വര്‍ക്കി പുരസ്‌ക്കാരം. 2021ലെ പത്മിനി വര്‍ക്കി സ്മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപ ജോസഫിന് നല്‍കും. കൊവിഡ് കാലത്തുള്‍പ്പടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പത്മിനി വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 12 നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പുരസ്‌കാരം സമര്‍പ്പിക്കും.

ഹസ്സന്‍ മരക്കാര്‍ ഹാളില്‍ ഉച്ചക്ക് 2 .30 നു നടക്കുന്ന ചടങ്ങില്‍ ഒ.എസ് അംബിക എംഎല്‍എ ,വനിതാ കമ്മീഷന്‍ അധ്യക്ഷ സതീ ദേവി, പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി സുകുമാര്‍, ഗീത നസീര്‍ എന്നിവര്‍ പങ്കെടുക്കും. 2020 ല്‍ കൊവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യര്‍ സ്മാരക സാഹിത്യ പുരസ്‌കാരവിതരണവും അന്നേ ദിവസം നടക്കും. മേഘ രാധാകൃഷ്ണനാണ് അവാര്‍ഡ് ജേതാവ്. ദേവകി വാര്യരെ കുറിച്ചുള്ള കഥാപ്രസംഗം സ്നേഹലത അവതരിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...