വേദനിപ്പിക്കുന്ന കാഴ്ചകൾ ; ജീവിച്ചിരുന്നതിന്റെ രേഖകൾതേടി ദുരന്തബാധിതർ ചൂരൽമലയിൽ, എല്ലാം ഇല്ലാതായത് ഒറ്റരാത്രി കൊണ്ട്…

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: ഹൃദയഭേദകമാണ് ചൂരൽമലയിലെ കാഴ്ചകൾ. ആർത്തലച്ചെത്തിയ ഉരുൾവെള്ളത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ദുരന്തഭൂമിയിലെത്തി അവിടെ ജീവിച്ചിരുന്നുവെന്നതിന്റെ രേഖകൾ തിരയുന്നു. വീടുനിന്ന സ്ഥലങ്ങളിലെല്ലാം പാറക്കൂട്ടങ്ങൾമാത്രം. പലർക്കും ഉടുതുണിയല്ലാതെ മറ്റൊന്നും സ്വന്തമായില്ല. ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീട്ടിൽനിന്ന്‌ ചൂരൽമല മഹേഷ് നിവാസിൽ ഗണേശന് തിരിച്ചുകിട്ടിയത് ബാഗിലാക്കി അലമാരയിൽ സൂക്ഷിച്ചിരുന്ന ആധാർ കാർഡ് ഉൾപ്പെടെയുള്ള ചില രേഖകൾമാത്രം. ഒരായുസ്സുകൊണ്ട് സമ്പാദിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ എസ്റ്റേറ്റിലെ പണികഴിഞ്ഞുവരുമ്പോഴാണ് റോഡിലൂടെ ചെളിയും ചെറിയ പാറക്കൂട്ടങ്ങളും നിറഞ്ഞ വെള്ളം ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

പന്തികേടുതോന്നിയതിനാൽ അകത്ത് ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി. നാട്ടുകാരെയും വിവരമറിയിച്ചു. അരയോളം പൊക്കത്തിൽ ആർത്തലച്ചു വന്ന വെള്ളത്തിൽ ഭാര്യയുടെ കൈവിടാതെ വീടിന് എതിർവശത്തുണ്ടായിരുന്ന കുന്നിൻ മുകളിലേക്ക് ഓടിക്കയറി. അപ്പോഴേക്കും ഒട്ടേറെ നാട്ടുകാരും അവിടെയെത്തിയിരുന്നു. നേരം വെളുത്തപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...