കൊച്ചി: മയക്കുമരുന്നു മായി യുവാവ് പിടിയിൽ തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പിയാണ് (31) പിടിയിലായത്. 50 ഗ്രാം കഞ്ചാവും ഏഴ് ഗ്രാം എം.ഡി.എം.എ യുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 1,60,000 രൂപ വില കണക്കാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പടിഞ്ഞാറെ മോറക്കാലയിൽ കഴിഞ്ഞ ആറ് മാസമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു വിഷ്ണു തമ്പി. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പിടികൂടിയത്. പിടിയിലാകുമ്പോൾ രണ്ട് വിദേശ വനിതകളും ഒരു ബാഗ്ലൂർ സ്വദേശിയും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. ഇവർ എറുണാകുളത്ത് വെള്ളിയാഴച്ച രാത്രി നടക്കുന്ന ടി.ജെ പാർട്ടിക്ക് എത്തിയവരായിരുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ടി.ജെ പാർട്ടിക്ക് വന്ന വിദേശ വനിതകൾ ഉൾപ്പെടെ ഏതാനും പേരെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതേ തുടർന്ന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ രണ്ട് ദിവസമായി ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു. വാടക വീട്ടിൽ ഏഴ് നായ്ക്കളും ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























