അടുക്കളയിൽ തന്നെയുള്ള വേദന സംഹാരികൾ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

ഒന്ന് വയറുവേദനിച്ചാൽ അല്ലെങ്കിൽ നല്ല പല്ല് വേദന വന്നാൽ നമ്മളിൽ പലരും പെയ്ൻ കില്ലേഴ്സ് ഉപയോഗിച്ച് വേദന കുറയ്ക്കുന്നവരാണ്. എന്നാൽ ഇത്തരത്തിൽ നിസ്സാര വേദനകൾക്ക് പോലും ഗുളിക കഴിക്കുന്നത് നമ്മളുടെ വൃക്കയെ ബാധിക്കും. ചെറിയ വേദനകൾക്കെല്ലാം നമ്മുടെ അടുക്കളയിലെ ചില സാധനങ്ങൾ ഉപയോഗിക്കാവുന്നതാണ്. അത് ഏതൊക്കെയാണെന്ന് നോക്കാം.
ഗ്രാമ്പൂ
ഗ്രാമ്പൂ, അല്ലെങ്കിൽ കരയാമ്പൂ എന്നെല്ലാം വിശേഷിപ്പിക്കുന്ന ഈ സുഗന്ധവ്യഞ്ജനം നമ്മളുടെ അടുക്കളയിൽ മിക്കപ്പോഴും ഉണ്ടാകുന്ന സാധനമാണ്. ഇതിൽ യൂജിനോൾ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ നല്ല പെയ്ൻ കില്ലറായും ഉപയോഗിക്കാവുന്നതാണ്. പേശികളിലെ വേദന, ജോയിന്റ് പെയ്ൻ, പല്ല് വേദന എന്നിവയെല്ലാം വരുമ്പോൾ നമ്മൾക്ക് ഗ്രാമ്പൂ ഉപയോഗിക്കാം. ഓരോ വേദനയ്ക്കും ഗ്രാമ്പൂ പലവിധത്തിലാണ് ഉപയോഗിക്കേണ്ടത്. ഇത് എങ്ങനെയെന്ന് നോക്കാം. രണ്ട് ഗ്രാമ്പൂ എടുത്ത് അത് വെളിച്ചെണ്ണയിൽ ചൂടാക്കി നമ്മൾക്ക് വേദന ഉള്ള ഭാഗത്ത് തടവി കൊടുക്കാവുന്നതാണ്. ഇതല്ല നിങ്ങളുടെ പക്കൽ ഗ്രാമ്പൂ എണ്ണ ഉണ്ടെങ്കിൽ അത് കുറച്ച് എടുത്ത് വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് വേദന ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത് വേഗത്തിൽ തന്നെ വേദന കുറയ്ക്കാൻ സഹായിക്കും. ഗ്രാമ്പൂ ചതച്ച് പല്ല് വേദന ഉള്ള ഭാഗത്ത് വെയ്ക്കുന്നത് വേദന കുറയാൻ നല്ലതാണ്. ഗ്രാമ്പൂ വെളിച്ചെണ്ണയിൽ ചൂടാക്കി അത് ഒരു പഞ്ഞി അല്ലെങ്കിൽ തുണി കൊണ്ട് മുക്കി വേദന ഉള്ള ഭാഗത്ത് പുരട്ടണം. ഇങ്ങനെ ചെയ്താലും വേദന കുറയും. ഗ്രാമ്പൂ ഇട്ട വെള്ളം തിളപ്പിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ശരീരത്തിൽ എവിടെ വേദന ഉണ്ടെങ്കിലും അത് കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ഇഞ്ചി
നമ്മളുടെ പേശികളിലും അതുപോലെ ജോയിന്റ്സിലും ഉണ്ടാകുന്ന വേദന കുറയ്ക്കാൻ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിന് ശരീരത്തിൽ വേദന ഉണ്ടാക്കുന്ന ഹോർമോൺസിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. നിങ്ങൾക്ക് വയറുവേദന വന്നാലും ഇഞ്ചി കഴിക്കുന്നതാണ് നല്ലത്. ഇത് പലതരത്തിൽ കഴിക്കാവുന്നതാണ്. ഇഞ്ചി ചതച്ച് അതിന്റെ നീര് കുടിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നതാണ്. അതുപോലെ ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. കൂടാതെ ഇഞ്ചിയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് തയ്യാറാക്കാൻ തിളച്ച വെള്ളത്തിലേയ്ക്ക് ഇഞ്ചി ചതച്ചത് ചേർക്കണം. കുറഞ്ഞത് 10 അല്ലെങ്കിൽ 15 മിനിറ്റ് ഇത് തിളപ്പിക്കുക. അതുപോലെ ഇഞ്ചി നീര് തേനിൽ ചാലിച്ച് കുടിക്കുന്നതും ഉത്തമം.
തുളസി
തുളസിയിൽ ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. നിങ്ങൾക്ക് തുളസിയും പലവിധത്തിൽ വേദന കുറയക്കാൻ ഉപയോഗിക്കാവുന്നതാണ്. ഒരു പിടി തുളസി എടുത്ത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ഈ വെള്ളത്തിൽ ദേഹം കഴുകുന്നത് ശരീരവേദനയ്ക്ക് ആശ്വാസം നൽകും. തുളസി ഇട്ട് വെളിച്ചെണ്ണ കാച്ചി എടുക്കണം. ഈ വെളിച്ചെണ്ണ നിങ്ങൾ വേദന ഉള്ള ഭാഗത്ത് തടവി മസാജ് ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. തുളസിയുടെ നീര് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കാൻ സഹായിക്കുന്നു. തുളസിയില ഇട്ട് ചായ തയ്യാറാക്കി കുടിക്കുന്നതും ശരീരവേദന, തൊണ്ട വേദന, വയറുവേദന എന്നിവയെല്ലാം കുറയ്ക്കാൻ വളരെ നല്ലതാണ്.
വെളുത്തുള്ളി
വേദന കുറയ്ക്കാൻ ഉപയോഗിക്കാവുന്ന മറ്റൊരു സാധനമാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ ആന്റിബയോട്ടിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ വയറുവേദന പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വെളുത്തുള്ളി നല്ലൊരു പരിഹാരമാണ്. ഇതിനായി വെളുത്തുള്ളി ് ആഹാരത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്. വെളുത്തുള്ളി ചതച്ച് അത് ഇട്ട് വെള്ളം തിളപ്പിച്ച ഇടയ്ക്ക് കുടിക്കുന്നത് ദേഹ വേദന കുറയ്ക്കാൻ വളരെയധികം സഹായിക്കും. വെളുത്തുള്ളി വറുത്ത് കഴിക്കുന്നതും വേദന കുറയ്ക്കാൻ നല്ലതാണ്. വെളുത്തുള്ളി ആഹാരത്തിൽ ചേർത്തും നിങ്ങൾക്ക് കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ വേദന കുറയ്ക്കാൻ നിങ്ങളെ വളരെയധികം സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...