ഓപ്പറേഷന്‍ ഗംഗയ്ക്കു വേണ്ടി പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നു നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്നതിനുള്ള തിരക്കിലാണ് ഇന്ത്യ. ഇതിനായി ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ രക്ഷാദൗത്യവും ആരംഭിച്ചു കഴിഞ്ഞു. എയര്‍ ഇന്ത്യ വിമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തുന്നത്. എന്നാല്‍ യുക്രെയ്നില്‍ നിന്നെത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി വ്യോമാതിര്‍ത്തി തുറന്ന് നല്‍കുകയാണ് പാകിസ്താന്‍. യുക്രെയ്നിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പരസ്പരം സഹായിക്കുകയാണെന്ന് പൈലറ്റുമാര്‍ പറയുന്നു. ഒപ്പം മോദി സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദവുമുണ്ട്. റൊമാനിയ, ഹംഗറി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുന്നത്. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് 240, 198 യാത്രക്കാരുമായി രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഞായറാഴ്ച ഡല്‍ഹിയിലെത്തി. ഈ വിമാനങ്ങള്‍ പ്രത്യേക ചാര്‍ട്ടേഡ് ഫ്ലൈറ്റുകളായാണ് സര്‍വീസ് നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര കല്ലാറ്റിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
വടശേരിക്കര : വടശ്ശേരിക്കര കല്ലാറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പാരിപ്പള്ളി...

പെരുനാട് – പെരുന്തേനരുവി റോഡിലെ അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം യാത്രക്കാരെ ദുരിതത്തിലാക്കുന്നു

0
റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ്...

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...