Sunday, May 19, 2024 11:54 pm

വീണ്ടും പാക് ഹണിട്രാപ്പ് ; മിലിറ്ററി ഡ്രോൺ വിവരങ്ങൾ ചോർത്തി നൽകി യുവാവ്

For full experience, Download our mobile application:
Get it on Google Play

അങ്ക്‌ലേശ്വർ : പാക് ഹണിട്രാപ്പിൽ കുടുങ്ങി ഗുജറാത്ത് സ്വദേശി. ബറൂച്ചിലെ അങ്ക്‌ലേശ്വർ സ്വദേശിയായ പ്രവീൺ മിശ്രയാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. ഇന്ത്യൻ സൈന്യത്തേയും പ്രതിരോധ ഗവേഷണ കേന്ദ്രത്തേയും സംബന്ധിച്ച രഹസ്യങ്ങൾ ശേഖരിച്ച് പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് നൽകിയെന്നാണ് ആരോപണം. സൊനാൽ ഗാർഗ് എന്ന സ്ത്രീ നാമത്തിൽ പ്രവീൺ മിശ്രയെ ഹണിട്രാപ്പിൽ കുടുക്കിയത് മറ്റൊരു ഐഎസ്‌ഐ ഏജന്റാണ്. ഐബിഎം ചണ്ഡീഗഡിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രവീൺ മിശ്രയുമായി ബന്ധം സ്ഥാപിച്ചത്. ഇന്ത്യൻ വാട്ട്‌സാപ്പ് നമ്പറും സൊനാൽ ഗാർഗ് എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയും ഉപയോഗിച്ചായിരുന്നു പാക് ഏജന്റ് വലവിരിച്ചത്. ഡിആർഡിഒയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരു സ്ഥാപനത്തിന് വേണ്ടി ജോലി നോക്കുന്ന വ്യക്തിയാണ് പ്രവീൺ മിശ്ര.

മിശ്ര നിർണായകമായ ചില വിവരങ്ങൾ ചോർത്തി നൽകിയെന്ന് സിഐഡി എഡിജിപി രാജ്കുമാർ പാണ്ഡ്യൻ വ്യക്തമാക്കി. ഡിആർഡിഒ നിർമിക്കുന്ന ഡ്രോണുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് മിശ്ര ചോർത്തി നൽകിയത്. മിശ്രയുടെ ഓഫിസ് സർവറിൽ മാൽവെയർ കടത്തി വിടാനും ഐഎസ്‌ഐ ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദ്ധംപൂരിലെ മിലിറ്ററി ഇന്റലിജൻസ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യൻ സൈന്യം, ഡിആർഡിഒ, ഹിന്ദുസ്ഥാൻ എയറണോട്ടിക്‌സ് ലിമിറ്റഡ്, എന്നിങ്ങനെ മിസൈൽ സിസ്റ്റം ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട് നിലവിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയോ, വിരമിച്ച ജീവനക്കാരേയോ ലക്ഷ്യമിട്ട് ഹണിട്രാപ്പ് നടക്കുമെന്നായിരുന്നു വിവരം. പ്രവീൺ മിശ്രയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...