ഒട്ടാവ : ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങളിൽ കാനഡ പരിശോധന ആരംഭിച്ചു. ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടർന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നൽകിയത്. നിജ്ജറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉൾപ്പടെ ഇന്ത്യ ഡോസിയറിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പാകിസ്താനിൽ നിന്നുള്ള ഒരു ഗുണ്ടാ നേതാവ് കാനഡയിൽ എത്തിയിരുന്നു. ഈ വ്യക്തിക്ക് വേണ്ട പിന്തുണ നൽകാൻ ഐഎസ്‌ഐ നിജ്ജറിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ആദ്യഘട്ടത്തിൽ നിജ്ജർ വഴങ്ങിയിരുന്നുവെങ്കിലും പിന്നീട് ഈ സമീപനത്തിൽ മാറ്റം വന്നു. ഈ വിരോധമാണ് ഐഎസ്‌ഐയെ നിജ്ജറിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഒപ്പം നിജ്ജറിന്റെ കൊലപാതകം ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കാനും, ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്താനും, ഫൈവ് ഐ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരെയാക്കാനും ഐഎസ്‌ഐ ലക്ഷ്യമിട്ടു. സംഭവത്തിൽ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുവെന്നാണ് റിപ്പോർട്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























