രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്ഥാൻ സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്ഥാൻ സർക്കാർ. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ നാലായി ചുരുക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്ലാസുകൾ ഉടനടി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ശനിയാഴ്ച പെട്രോൾ വിലയിൽ ലിറ്ററിന് 55 പാകിസ്ഥാൻ രൂപയുടെ (ഏകദേശം 18 ഇന്ത്യൻ രൂപ) ചരിത്രപരമായ വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അടിയന്തര നടപടികൾ. അത്യാവശ്യ സേവനങ്ങളൊഴികെയുള്ള സർക്കാർ വകുപ്പുകളിൽ 50 ശതമാനം ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിച്ചു.

കൂടാതെ, അടുത്ത രണ്ട് മാസത്തേക്ക് സർക്കാർ വകുപ്പുകൾക്കുള്ള ഇന്ധന വിഹിതത്തിൽ 50 ശതമാനം കുറവ് വരുത്താനും തീരുമാനമായിട്ടുണ്ട്. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ഹോർമുസ് കടലിടുക്കിലുണ്ടായ തടസങ്ങളാണ് പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയതും വിതരണ ശൃംഖലയിലെ പാളിച്ചകളും രാജ്യത്തെ നിശ്ചലമാക്കുന്ന അവസ്ഥയിലാണെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും വർദ്ധിക്കാനിടയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് ഭരണകൂടത്തിന്റെ നിർദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...