Tuesday, April 30, 2024 1:31 pm

പാകിസ്ഥാനില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം ; പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാകിസ്ഥനോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ. ദില്ലിയിലെ പാക് ഹൈകമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.

നിന്ദ്യമായ ഇത്തരം ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രാജ്യം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. മതന്യൂന പക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെയും അവരുടെ ആരാധാനലായങ്ങള്‍ക്കെതിരെയും നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ സ്വതന്ത്ര്യത്തിനെതിരായ ആക്രമണമായാണ് ഇന്ത്യ കാണുന്നത് – ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും പാകിസ്ഥാന്‍ ഉറപ്പുവരുത്തണമെന്നും ഇന്ത്യ പറഞ്ഞു.

ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. ലാഹോറില്‍ നിന്നും 590 കിലോമീറ്റര്‍ അകലെ റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലാണ് സംഭവം. ഇവിടുത്തെ മുസ്ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ വാരം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്ഥലത്ത് വലിയ തോതില്‍ സാമുദായിക സംഘര്‍ഷാവസ്ഥയായിരുന്നു. ഇതാണ് ബുധനാഴ്ച ഇവിടുത്തെ സിദ്ധിവിനായക ക്ഷേത്തത്തിനെതിരായ അക്രമണത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

വളരെക്കാലമായ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞ പ്രദേശമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്ന് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു. വലിയ കേടുപാടുകളാണ് ബോംഗ് പട്ടണത്തിലെ സിദ്ധിവിനായക ക്ഷേത്രത്തിന് സംഭവിച്ചത് എന്നാണ് മറ്റൊരു പോലീസുകാരനെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠകളും മറ്റും മതമുദ്രവാക്യം ഉയര്‍ത്തി കല്ലും വടിയും ഇഷ്ടികയും മറ്റും ഉപയോഗിച്ച് തകര്‍ക്കാനാണ് കൂട്ടമായി എത്തിയ ആക്രമികള്‍ ശ്രമിച്ചത്.

അതേ സമയം ലൈബ്രറിയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ മതനിന്ദ നിയമം ചുമത്തി കഴിഞ്ഞവാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വെച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വീണ്ടും പ്രകോപനം ഉണ്ടാകുകയായിരുന്നു. ക്ഷേത്രം തകര്‍ത്ത് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലായിരുന്നു പോസ്റ്റ്.

അതേ സമയം സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. ക്ഷേത്രം വീണ്ടും പഴയനിലയിലാക്കുമെന്നും. സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  സംഭവത്തിലെ പോലീസിന്‍റെ വീഴ്ച അന്വേഷിക്കുമെന്നും ഇദ്ദേഹം ട്വീറ്റില്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടക്ക് ഇനി പൂക്കളുടെ വസന്തകാലം – ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടിൽ പുഷ്പമേള ആരംഭിച്ചു

0
പത്തനംതിട്ട : മലനാടിന്റെ മഹാറാണിക്ക് ഇനി പൂക്കളുടെ വസന്തകാലം. പത്തനംതിട്ട അഴൂർ...

കുട്ടികളെ വിൽക്കുന്ന അന്തർ സംസ്ഥാന വിൽപ്പന സംഘം പിടിയിൽ ; രണ്ട് വ‍ർഷത്തിനിടെ വിറ്റത്...

0
മുംബൈ : കുട്ടികളെ വിൽപ്പന നടത്തുന്ന അന്തർ സംസ്ഥാന സംഘത്തെ പോലീസ്...

ദേവഗൗഡയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുത് ; പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിൽ കുമാരസ്വാമി

0
ബെംഗളൂരു: ജെഡി(എസ്) എം.പി പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനിടെ...

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

0
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ,...