പോലീസ് പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്ന് കളക്ടര്‍മാരുടെ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടെങ്കിലും പോലീസ് പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്ന് കളക്ടര്‍മാരുടെ നിര്‍ദ്ദേശം. കടകളിലെത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കേണ്ടതില്ലെന്നും സാമൂഹിക അകലം മാത്രം ഉറപ്പ് വരുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഉത്തരവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇളവുകളെന്ന പേരില്‍ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിനെതിരെ വ്യാപക പരാതികളാണ് ഉത്തരവ് നടപ്പാക്കിയ ആദ്യ ദിനം തന്നെ ഉയര്‍ന്നത്. വാക്സിന്‍ ലഭിക്കാത്തവര്‍ 3 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതിനെതിരെ വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധവുമായെത്തി. ഈ സാഹചര്യത്തിലാണ് കളക്ടര്‍മാര്‍ താത്കാലികമായി നിര്‍ബന്ധിത പരിശോധന നടത്തേണ്ടതില്ലെന്ന് പോലീസിനോട് നിര്‍ദ്ദേശിച്ചത്. ഇന്നലെ ഉദ്യോഗസ്ഥര്‍ കടകളിലെത്തി കര്‍ശന നിബന്ധനകളായിരുന്നു നല്‍കിയിരുന്നത്.

ഇത് പാലിക്കാത്ത ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ വ്യാപാരി സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് തിരിച്ചടിയാവുമെന്നും ജനവികാരം എതിരാവുമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഉത്തരവ് പിന്‍വലിക്കുകയോ പുനപരിശോധിക്കുകയോ ചെയ്യാതെ കളക്ടര്‍മാര്‍ വാക്കാല്‍ ജില്ലാ പോലീസ് മേധാവിമരോട് നിര്‍ദ്ദേശം നല്‍കിയത്. സാമൂഹിക അകല, മാസ്ക്ക്, എന്നിവ മാത്രം നിര്‍ബന്ധമാക്കിയാല്‍ മതിയെന്നാണ് നിലപാട്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ പോലീസ് ഇടപെടാതെ നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പിലാക്കാനാവുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...