പാലായില്‍ ജോസ് കെ. മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കെ.എം മാണിയുടെ തട്ടകത്തില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് ജയിച്ചിരിക്കുന്നത്. പലയിടത്തും എല്‍ഡിഎഫ് തന്നെയാണു മുന്നില്‍ നില്‍ക്കുന്നത്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കുര്യാക്കോസ് പടവന്‍ തോറ്റു.

തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് തിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫില്‍ കൂടുതല്‍ വിലപേശല്‍ ശക്തി ജോസ് കെ മാണിക്കുണ്ടാകും.
ജോസ് കെ മാണിയെ അനുകൂലിക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്നതായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച.

15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു മാറിയിരുന്നു. ജോസ് കെ മാണി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് ഇഷ്ടപ്പെടാത്ത വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...