പാലാ : പാലാ മരിയ സദന്‍ അന്തേവാസിയായിരുന്ന ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ജോയി മത്തായി (84) യാണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ മരിയാ സദനില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമായി ഇത്. വിവിധ രോഗങ്ങളാല്‍ വലയുന്നവരാണ് മരിയ സദനിലെ മിക്ക അന്തേവാസികളും. ഇവര്‍ക്ക് കൃത്യമായ ചികിത്സയും ഭക്ഷണവും ആവശ്യമായ മറ്റു വസ്തുക്കളും നല്‍കി പരിപാലിക്കുന്ന മാതൃകാ സ്ഥാപനമായ ഈ കാരുണ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചിരിക്കുകയാണ് കോവിഡ് ബാധ.
416 അന്തേവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും രോഗമുണ്ടായി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ മരിയ സദനില്‍ നടക്കുന്നത്.