കടവത്തൂര്‍ മേഖലയില്‍ സംഘര്‍ഷം : പാലത്തായി പീഡനക്കേസില്‍പ്പെട്ട പത്മരാജന്‍റെ ബൈക്ക് കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പാനൂര്‍: കടവത്തൂര്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്നു. നാലു വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസില്‍പ്പെട്ട പത്മരാജന്‍റെ ബൈക്ക് കത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച സുലൈഖയുടെ വീടിന് നേരെയായിരുന്നു ആദ്യ ബോംബേറ് നടന്ന്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമ നഗറിലെ ലീഗ് പ്രവര്‍ത്തകന്‍ വാര്‍പ്പില്‍ നാസറുടെ വീടിനും ബി.ജെ.പി. സ്ഥാനാര്‍ഥിയായി മല്‍സരിച്ച പെരുവാംബ്ര ഷാനിമയുടെയും ബി.ജെ.പി പ്രവര്‍ത്തകന്‍ കണിയാംകുന്നുമ്മല്‍ ജയപ്രകാശിന്‍റെ വീടിന് നേരെയും തുടര്‍ന്ന് ബോംബേറ് നടന്നു. നാസറിന്‍റെ മതിലിനും ഷാനിമയുടെ ഗേറ്റിന്‍റെ തൂണിനും ജയപ്രകാശന്‍റെ കുളിമുറിയുടെ ജനല്‍ ഗ്ലാസിനും കേടുപറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇരുവീട്ടിലും അക്രമം നടന്നത്.

പത്മരാജന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട KL-58 A1228 സി.ബി.സെഡ് ബൈക്കാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ പത്മരാജന്‍റെ അമ്മ ചീരുവും സഹോദരന്‍ മുകുന്ദനുമാണ് താമസം. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതാവ് വി.പി. ബാലന്‍ ആരോപിച്ചു. കൊളവല്ലൂര്‍ എസ്.എച്ച്‌.ഒ ലതീഷിന്‍റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...