മകളെ ക്രൂരമായി തല്ലിച്ചതച്ച പിതാവ് പിടിയിൽ; സംഭവം പാലക്കാട്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് അച്ഛന്‍ മകളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിംഗില്‍ കുട്ടി മര്‍ദനവിവരം തുറന്നു പറഞ്ഞിരുന്നു. പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടിയെ വീട്ടില്‍ നിന്ന് ശിശു ക്ഷേമ സമിതിയുടെ കീഴിലെ ഷെല്‍ട്ടറിലേക്ക് മാറ്റി. വണ്ടിത്താവളം കെയോടാണ് സംഭവം. വിറക് കഷ്ണം കൊണ്ടാണ് കുട്ടിയെ പിതാവ് മര്‍ദിച്ചത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് സംശയിക്കുന്നതെന്ന് മീനാക്ഷിപുരം പൊലീസ് പറഞ്ഞു. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

എന്നാല്‍ പരാതി നല്‍കാന്‍ അമ്മയും കുട്ടിയും തയ്യാറായില്ല. വിഷയം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ നടപടിയുമായി നീങ്ങാന്‍ പിന്നീട് പൊലീസ് തീരുമാനിക്കുകയായിരുന്നു. സമീപവാസികളാണ് കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയത്. ഈ ദൃശ്യം അവര്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. പിതാവ് ലഹരിക്ക് അടിമയാണെന്ന സംശയത്തില്‍ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പൊലീസ് ചൈല്‍ഡ് ലൈന് കൈമാറുകയാണ് ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...