പാലക്കാട് വല്ലപ്പുഴയിലെ പിടിഎ പ്രസിഡന്റ് കഞ്ചാവ് കേസിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വല്ലപ്പുഴയിലെ പിടിഎ പ്രസിഡന്റ് കഞ്ചാവ് കേസിൽ പിടിയിൽ. വല്ലപ്പുഴയിലെ രണ്ട് സ്കൂളുകളിലെ പിടിഎ പ്രസിഡന്റായ വല്ലപ്പുഴ സ്വദേശി അനൂപാണ് 88 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായിരിക്കുന്നത്. എന്‍സിപി യുവജന നേതാവ് കൂടിയാണ് അനൂപ്. കഴിഞ്ഞ ദിവസമാണ് വാളയാർ പോലീസ് രണ്ട് കാറുകളിലായി കൊണ്ടുവന്ന 88 കിലോ കഞ്ചാവ് പിടികൂടിയത്. അന്ന് 3 പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർക്ക് പിന്നിലെ പ്രധാനിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. വല്ലപ്പുഴയിലെ രണ്ട് സ്കൂളുകളിലെ പിടിഎ ഭാ​രവാഹിയായ അനൂപാണ് കഞ്ചാവ് കടത്തിലെ പ്രധാനിയെന്ന് പോലീസിന് മനസ്സിലായി. ഒരു സ്കൂളിലെ പിടിഎ പ്രസിഡന്റും മറ്റൊരു സ്കൂളിലെ പിടിഎ വൈസ് പ്രസിഡന്റുമാണ് അനൂപ്. ഇയാളാണ് 88 കിലോ കഞ്ചാവ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പണം മുടക്കിയിരിക്കുന്നതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പോലീസ് അനൂപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ ന്യൂനപക്ഷങ്ങൾ പഠനത്തിൽ പിന്നിൽ, ജോലിയിൽ മുന്നിൽ’; രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദത്തിൽ

0
ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കഴിവുള്ള തൊഴിലാളികളാണെന്നും പഠനത്തില്‍ മികവുള്ളവരല്ലെന്നുമുള്ള തെലങ്കാന...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...