Wednesday, May 7, 2025 9:05 am

പാലാരിവട്ടം പാലം അഴിമതി : വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍ കിട്ടി , ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അടുത്ത ആഴ്ച ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് മുന്‍മന്ത്രിയും നിലവില്‍ കളമശ്ശേരി എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. നേരത്തെ ഒരു തവണ കേസിലെ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. എന്നാല്‍ ക്രിമിനല്‍ ചട്ടം 41 എ പ്രകാരം നോട്ടീസ് നല്‍കി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താനാണ് വിജിലന്‍സിന്റെ  നീക്കം.

നിലവില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഇതു പൂര്‍ത്തിയായ ശേഷമേ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തൂ. നിയമസഭാ സമ്മേളനത്തിനിടെ സഭാ അംഗങ്ങളെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യണമെങ്കില്‍ സ‍്പീക്കറുടെ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച സമ്മേളനം പൂര്‍ത്തിയായ ശേഷം മാത്രമേ വിജിലന്‍സ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞിന് കത്ത് നല്‍കൂ.

അതേസമയം ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മുന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പര്‍ഷേന്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസിനേയും വിജിലന്‍സ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോര്‍പറേഷന്‍ എംഡി എന്ന നിലയില്‍ ഹനീഷിന് പാലം നിര്‍മ്മാണത്തില്‍ മേല്‍നോട്ട കുറവുണ്ടായി എന്നായിരുന്നു നേരത്തെയുള്ള വിജിലന്‍സിന്റെ  നിഗമനം. എന്നാല്‍ ഹനീഷിനെതിരെ നിര്‍ണായകമായ ചില തെളിവുകളും രേഖകളും ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചുവെന്നാണ് സൂചന.

ഇതു കൂടാതെ കേസില്‍ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്ത റോഡ്സ് ആന്‍ഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ്  കോര്‍പ്പര്‍ഷേന്‍ അസി.ജനറല്‍ മാനേജര്‍ എംഡി തങ്കച്ചനെ സ്ഥാപനത്തില്‍ നിയമിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ഇടപെട്ടതായും വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പോസ്റ്റിലേക്ക് ആളെ നിയമിക്കുന്നത് പത്രപരസ്യം നല്‍കിയും അഭിമുഖം നടത്തിയുമാണ്. എന്നാല്‍ തങ്കച്ചന്റെ കാര്യത്തില്‍ ഇത്തരം ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തെയും സൈനികരെയും കുറിച്ച് അഭിമാനം തോന്നുന്നു – അരവിന്ദ് കെജ്‌രിവാൾ

0
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു....

മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് ഇന്ന് തുടക്കം

0
വത്തിക്കാന്‍ : ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

ഇന്ത്യൻ പ്രതിരോധസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്ത് ഉവൈസി

0
ന്യൂഡൽഹി : പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച്...