Tuesday, April 15, 2025 6:57 am

പാലത്തായി പീഡന കേസ്​ അട്ടിമറിക്കാന്‍ എസ്​.ഡി.പി.ഐ ശ്രമിച്ചു : പി. ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാലത്തായി പീഡന കേസ്​ അട്ടിമറിക്കാന്‍ എസ്​.ഡി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായി സി.പി.എം നേതാവ്​ പി. ജയരാജന്‍. ഈ കേസ്​ പ്രതിസന്ധിയിലേക്ക്​ നയിച്ചതില്‍ ആര്‍ക്കാണ്​ പ​ങ്കെന്ന്​ പറയേണ്ടത്​ എസ്​.ഡി.പി.ഐയാണ്​. എസ്​.ഡി.പി​.ഐയും ലീഗും കോണ്‍ഗ്രസും മൗദൂദിസ്​റ്റുകളും പ്രതിയെ രക്ഷിക്കാന്‍ ആര്‍.എസ്​.എസിനൊപ്പം നില്‍ക്കുകയാണെന്നും ജയരാജന്‍ ഫേസ്​ബുക്കില്‍ പോസ്​റ്റ്​ ചെയ്​ത വീഡിയോയില്‍ ആരോപിച്ചു.

പാലത്തായി കേസ്​ സംബന്ധിച്ച്‌​ തെറ്റിദ്ധാരണ പരത്താന്‍ പലരും ശ്രമിക്കുകയാണ്​. പീഡനത്തിന്​ ഇരയായ പെണ്‍കുട്ടി പാനൂര്‍ ​പോലീസില്‍ നല്‍കിയ മൊഴിയിലും ചൈല്‍ഡ്​ലൈനി​ന്റെ തെളിവെടുപ്പില്‍ നല്‍കിയ മൊഴിയിലും പീഡനം നടന്ന തീയതി സംബന്ധിച്ച്‌​ പറഞ്ഞിരുന്നില്ല. എന്നാല്‍, മട്ടന്നൂര്‍ മജിസ്​ട്രേറ്റ്​ കോടതി മൊഴി രേഖപ്പെടുത്തിയപ്പോള്‍ തീയതി എങ്ങനെ കടന്നു വന്നു എന്ന്​ ചര്‍ച്ച ചെയ്യണം. അതില്‍ ആര്​ ഇടപെട്ടു എന്ന അന്വേഷണം വസ്​തുതകളിലേക്ക്​ വെളിച്ചം വീഴ്​ത്തും. ആരാണ്​ കുട്ടിയുടെ കുടുംബത്തിന്​ വഴി തെറ്റിക്കുന്ന ഉപദേശം കൊടുത്തത്​ എന്ന്​ ചിന്തിക്കണം.

എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരിന്റെ ഫേസ്​ബുക്ക്​ പോസ്​റ്റില്‍ ഇതിനിടയില്‍ പ്രവര്‍ത്തിച്ച സംഘടനയെ കുറിച്ച്‌​ പറയുന്നുണ്ട്​. എസ്​.ഡി.പി.ഐ ആണത്​. എസ്​.ഡി.പി.ഐ കൂത്തുപറമ്പ്​ മണ്ഡലം പ്രസിഡന്‍റ് ഫേസ്​ബുക്കില്‍ പോസ്​റ്റ്​ ചെയ്​ത വീഡിയോയില്‍ പെണ്‍കുട്ടിയുടെ കുടുംബം തങ്ങളെയാണ്​ ബന്ധപ്പെട്ടത്​, പാനൂര്‍ സ്​റ്റേഷനില്‍ പരാതി കൊടുക്കാന്‍ തങ്ങള്‍ സഹായിച്ചു, മട്ടന്നൂര്‍ ​കോടതിയില്‍​ മൊഴി കൊടുക്കാന്‍ പോയപ്പോള്‍ അവിടുത്തെ എസ്​.ഡി.പി.ഐക്കാര്‍ സഹായിച്ചു എ​ന്നൊക്കെ പറയുന്നുണ്ട്​. അപ്പോള്‍ ഈ കേസ്​ പ്രയാസത്തിലേക്ക്​ നയിച്ചതില്‍ ആര്‍ക്കാണ്​ പങ്കെന്ന്​ എസ്​.ഡി.പി.ഐക്കാര്‍ പറയണമെന്ന്​ ജയരാജന്‍ ആവ​​ശ്യപ്പെടുന്നു.

പ്രതിയെ എത്രയും വേഗം അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ എസ്​.ഡി.പി.ഐയും ലീഗും കോണ്‍ഗ്രസും പ്രക്ഷോഭം നടത്തിയിരുന്നു. അതേസമയം ​താന്‍ പ്രതിയുമായി ഫോണില്‍ സംസാരിച്ചെന്നും എസ്​.ഡി.പി.ഐ കൂത്തുപറമ്പ്​ മണ്ഡലം പ്രസിഡന്‍റ് പറഞ്ഞു. ഒരേസമയം പ്രതിയെ അറസ്​റ്റ്​ ചെയ്യാന്‍ പ്രക്ഷോഭവും സംഘ​പരിവാറുമായി ചര്‍ച്ചയും നടത്തി ആരാണ്​ അഡ്​ജസ്​റ്റ്​മെന്റ്​ നടത്തിയത്​ എന്ന്​ എസ്​.ഡി.പി.ഐ പറയണം. വരുന്ന പഞ്ചായത്ത്​-മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നാല്​ വോട്ട്​ കിട്ടാനുള്ള സങ്കുചിത രാഷ്​ട്രീയ നേട്ടത്തിന്​ വേണ്ടിയുള്ള ശ്രമമാണിതെന്ന്​ ജനം തിരിച്ചറിയണം. പാലത്തായി പെണ്‍കുട്ടിക്ക്​ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്​ മാര്‍ച്ച്‌​ 21ന്​ നാട്ടുകാര്‍ രൂപവത്​കരിച്ച ആക്ഷന്‍ കമ്മിറ്റിയില്‍ എസ്​.ഡി.പി.ഐ ഇ​ല്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

പ്രതിക്ക്​ ജാമ്യം ലഭിച്ചത്​ സംബന്ധിച്ച പ്രചാരണ കോലാഹലത്തില്‍ ശ്രദ്ധിക്കേണ്ട കൗതുകകരമായ മറ്റൊരു കാര്യമുണ്ട്​. ഒരുപക്ഷത്ത്​ പ്രതി നിരപരാധിയാണെന്നാണ്​ ആര്‍.എസ്​.എസ്​ പറയുന്നത്​. മറുപക്ഷത്ത്​ ലീഗും എസ്​.ഡി.പി.ഐയും മൗദൂദിസ്​റ്റുകളും പ്രതിയെ രക്ഷപ്പെടുത്താനാണ്​ നീക്ക​മെന്നും ആരോപിക്കുന്നു. രണ്ടുകൂട്ടരും പ്രതിയെ രക്ഷപ്പെടുത്താന്‍ കൂട്ടുനില്‍ക്കുകയാണ്​. ധൃതി പിടിച്ച്‌​ കുറ്റപത്രം കൊടുക്കണമെന്നാണ്​ രണ്ട്​ കൂട്ടരും ആവശ്യപ്പെടുന്നത്​. തുടരന്വേഷണത്തിന്​ സമയം വേണമെന്നാണ്​ പോലീസി​​ന്റെ ആവശ്യം. പ്രതി രക്ഷപ്പെടാതിരിക്കാനാണ്​ തുടരന്വേഷണത്തിന്​ കോടതി സമയം കൊടുത്തത്​. പോക്​സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതിക്ക്​ രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടക്കണമെന്നാണ്​ സി.പി.എം നിലപാട്​. എന്നാല്‍, പഴുതുള്ള കുറ്റപത്രം ധൃതിയില്‍ സമര്‍പ്പിക്കണമെന്ന്​ ആവശ്യപ്പെടുന്നതിലൂടെ പ്രതിയെ രക്ഷപ്പെടുത്തണമെന്നുള്ള ഒരു പോയന്‍റില്‍ രണ്ട്​ കൂട്ടരും ഒരുമിക്കുകയാണെന്ന്​ ജയരാജന്‍ ആരോപിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒ​ഡീ​ഷ​യിൽ അ​മ്മ​യെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​രത്തി​ൽ മ​ക​ൻ പി​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

0
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ൽ അ​മ്മ​യെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​ത്തി​ൽ മ​ക​ൻ പി​താ​വി​നെ...

പിജി മനുവിൻ്റെ മരണം : പീഡന പരാതി ഉന്നയിച്ചവരുടെയടക്കം മൊഴിയെടുക്കും

0
കൊല്ലം: കൊല്ലത്തെ വാടക വീട്ടിൽ ഹൈക്കോടതി അഭിഭാഷകൻ പി.ജി മനു തൂങ്ങിമരിച്ച...

ഉത്സവകാലത്തെ യാത്രാതിരക്ക് ; എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍

0
കൊച്ചി: ഉത്സവകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക്...

ഇനി ഫ്ലിപ്കാർട്ടിലൂടെ സുസുക്കിയുടെ ഇരുചക്ര വാഹനങ്ങൾ ബുക്ക് ചെയ്യാം

0
ഡൽഹി: സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ, ഫ്ലിപ്കാർട്ടുമായി സഹകരിച്ച് തങ്ങളുടെ ഇരുചക്ര വാഹനങ്ങൾ...