ഫലസ്തീൻ വംശഹത്യ : എസ്ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക, ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. ഇസ്രായേൽ ഫലസ്തീനിൽ തുടരുന്ന നരനായാട്ടിനെതിരെ എല്ലാവരും കക്ഷിരാഷ്ട്രീയഭേദമന്യേ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഇന്ത്യ നിലപാടെടുക്കണമെന്നാണ് രാജ്യ ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ രാജ്യത്തിന്റെ താൽപര്യം മാനിക്കാത്ത നിലപാടാണ് ബിജെപി ഭരണകൂടം ഫലസ്തീൻ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. സ്വന്തം രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതയ്ക്ക് എല്ലാവിധ ഐക്യദാർഢ്യങ്ങളും അദ്ദേഹം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ഷെയ്ഖ് നജീർ, ജില്ലാ സെക്രട്ടറിമാരായ റിയാഷ് കുമ്മണ്ണൂർ, സഫിയ പന്തളം, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു എന്നിവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിന് ജില്ലാ, മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

0
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ...

കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് പത്തനംതിട്ട ഡി.സി.സി യിൽ സ്വീകരണം നല്കി

0
പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന...

കോന്നി ആനത്താവളത്തില്‍ ആനയൂട്ട് നടന്നു : ചടങ്ങുകള്‍ ലളിതമാക്കി വനം വകുപ്പ്

0
കോന്നി : കോന്നി ആനത്താവളത്തിലെ പാപ്പാന്‍ മോഹനന്‍ നായര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...

മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന്...