മണ്ണടി മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി നടന്നു

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : മണ്ണടി മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി നടന്നു. ഏനാത്ത് ടൗൺ ജുമാ മസ്ജിദ് സമീപത്ത് നിന്ന് തുടങ്ങിയ റാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. സമാപന യോഗം മണ്ണടി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അമാനുല്ല ബാഖവി ഉദ്ഘാടനം ചെയ്തു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഇന്ത്യൻ നിലപാട് രാജ്യത്തിൻ്റെ പാരമ്പര്യത്തിന് എതിരാണെന്നും രാജ്യസ്നേഹികളെ നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിരന്തര പ്രകോപനമാണ് ഫലസ്തീനുമേൽ ഇസ്രയേൽ നടത്തിക്കൊണ്ടിരുന്നത്. ഈ വർഷം മാത്രം 248 ഫലസ്തീനികളെ അകാരണമായി ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യപാതിയില്‍ 1148 തവണയാണ് അധിനിവിഷ്ട ഭൂമിയിലെ അനധികൃത താമസക്കാര്‍ ഫലസ്തീനികളെ ആക്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഇതുപോലുള്ള 1187 അതിക്രമങ്ങൾ നടന്നിരുന്നതായും അമാനുല്ല ബാഖവി പറഞ്ഞു. ജമാഅത്ത് പ്രസിഡൻ്റ് അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജമാഅത്ത് വൈസ് പ്രസിഡൻ്റുമാരായ അൽ അമീൻ, സജീവ്, ജനറൽ സെക്രട്ടറി എം ജലാലുദീൻ, സെക്രട്ടറി എം നസീർ, ട്രഷറർ ജാഫർ ഖാൻ, കമ്മിറ്റി അംഗങ്ങളായ സയ്യിദ് മഷ്ഹൂദ്, മജീദ്, അബ്ദുൽ ലത്തീഫ്, സൈനുല്ലാബ്ദീൻ, റഹീം എന്നിവർ നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...

അവയവക്കടത്ത് ; കൊച്ചി, കൊല്ലം, കാസർകോട് ജില്ലകളിലെ ഒൻപതോളം കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

0
കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖകൾ നിർമ്മിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം...