ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് പതാക ഉയർത്താനുള്ള അവകാശം നേടി ഫലസ്തീൻ

For full experience, Download our mobile application:
Get it on Google Play

ജനീവ: ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് പതാക ഉയർത്താനുള്ള അവകാശം ഫലസ്തീൻ പ്രതിനിധിസംഘം നേടി. സംഘടനയുടെ വാർഷികയോഗത്തിൽ ചൈന, പാക്കിസ്താൻ, സൗദി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ പ്രതീകാത്മകമായി വിജയിച്ചതിനെ തുടർന്നാണ് ഫലസ്തീൻ പ്രതിനിധി സംഘം ലോകാരോഗ്യ സംഘടനയിൽ പതാക ഉയർത്താനുള്ള അവകാശം നേടിയത്. കഴിഞ്ഞ വർഷം യു.എൻ ജനറൽ അസംബ്ലിയിൽ അംഗത്വത്തിനായി ഫലസ്തീൻ നടത്തിയ വിജയകരമായ ശ്രമത്തെ തുടർന്നാണിത്. ജനീവയിൽ നടന്ന ആഗോള ഏജൻസിയുടെ വാർഷിക അസംബ്ലിയിൽ ചൈന, പാകിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ കൊണ്ടുവന്ന നിർദേശം 95 പേർ അനുകൂലിച്ചും നാല് പേർ എതിർത്തും പാസായി.

ഇസ്രായേൽ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ജർമ്മനി രാജ്യങ്ങളാണ് എതിർത്തത്. 27 രാജ്യങ്ങൾ വിട്ടുനിന്നു. കഴിഞ്ഞവർഷം യു.എൻ പൊതുസഭയിൽ ഫലസ്തീന് അംഗത്വം ലഭിച്ചിരുന്നു.വോട്ടെടുപ്പിന്റെ ഫലം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ചെറിയ പ്രതീക്ഷാ കിരണം നൽകിയതായി ലെബനൻ പ്രതിനിധി റാണ എൽ ഖൗറി പറഞ്ഞു. 150 ഓളം രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവയുൾപ്പെടെ മിക്ക പ്രധാന പാശ്ചാത്യ ശക്തികളും അംഗീകരിച്ചിട്ടില്ല. ഉടൻ തന്നെ ലോകാരോഗ്യ സംഘടനയിലും എല്ലാ യു.എൻ ഫോറങ്ങളിലും ഞങ്ങൾക്ക് പൂർണ അംഗത്വം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഫലസ്തീൻ അംബാസഡർ ഇബ്രാഹിം മുഹമ്മദ് ഖറൈഷി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....