പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍ നിരക്ക് കൂടും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ ഒന്ന്) മുതല്‍ ടോള്‍ നിരക്ക് കൂടും.ഒരു വശത്തേക്കുള്ള യാത്രയ്ക്കു 10 മുതല്‍ 65 രൂപ വരെ വര്‍ധിക്കും. കാറുകള്‍ക്ക് 80 രൂപയായിരുന്നത് ഇനി 90 ആകും. പാലിയേക്കര ടോള്‍ പ്ലാസയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണു ടോള്‍ നിരക്ക് പരിഷ്കരിക്കുന്നത്.ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് കാറുകള്‍ക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ല്‍നിന്ന് 160 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും.

ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനിമുതല്‍ 315 രൂപയാകും, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇനിമുതല്‍ 475 രൂപയാണ് നിലവില്‍ ഇത് 415 രൂപയായിരുന്നു. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആകും. ഒന്നിലേറെ യാത്രകള്‍ക്ക് നല്‍കിയിരുന്ന 665രൂപയ്ക്ക് പകരം ഇനി 765 രൂപ നല്‍കേണ്ടിവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...