വയോധികയെ ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്ന പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വയോധികയെ ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്ന പ്രതിയെ പിടികൂടി. ആടിന് കൊടുക്കാന്‍ വാങ്ങിയ പ്ലാവിലയ്ക്കു പിന്നാലെ പോയ പോലീസ് പിടികൂടിയത് വയോധികയെ വീടിനുള്ളില്‍ ആക്രമിച്ചു ബോധം കെടുത്തി അഞ്ചു പവനോളം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ. ആക്രമണത്തില്‍ ബോധം നഷ്ടമായ വയോധിക ഒരു ദിവസം മുഴുവന്‍ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നതിനാല്‍ വ്യക്തമായി വിവരങ്ങള്‍ പറയാന്‍ കഴിഞ്ഞിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഒളശ്ശ ഇല്ലത്തു കവല മാളിയേക്കല്‍ വീട്ടില്‍ ഗോപാലന്‍ മകന്‍ പ്രസന്നന്‍ (56) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്മനത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന സരോജിനി എന്ന വയോധികയെ ആണ് ഇയാള്‍ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നത്. സരോജിനി രണ്ട് ആടിനെ വളര്‍ത്തിയിരുന്നു. പ്രസന്നന്‍ ആടിന് കൊടുക്കാന്‍ പ്ലാവിലയുമായി 26 ന് രാവിലെ ഇവരുടെ വീട്ടിലെത്തുകയും വിലയായി 50 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്ലാവില വാങ്ങിയ ശേഷം പണം എടുക്കാനായി വയോധിക അടുക്കളയിലേക്ക് പോയപ്പോള്‍ ഇയാള്‍ പിന്നിലൂടെ ചെന്നു. അരിപ്പെട്ടിയില്‍ നിന്നും പണം എടുക്കുന്നതിനിടയില്‍ തല പലതവണ അരിപ്പെട്ടിയില്‍ ഇടിപ്പിച്ച്‌ അബോധാവസ്ഥയില്‍ ആക്കി കഴുത്തില്‍ കിടന്ന മൂന്നു പവന്‍ വരുന്ന സ്വര്‍ണമാലയും കൈയിലെ മൂന്ന് വളകളും ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. സരോജിനിയെ കാണാഞ്ഞതിനെ തുടര്‍ന്ന് ബന്ധു അടുത്ത ദിവസം വീട്ടില്‍ എത്തുമ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന വയോധികയെ കാണുന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയോധികയുടെ വീട്ടിലെത്തി പരിശോധന നടത്തി.

അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന വയോധികയ്ക്ക് പ്രതിയെ അറിയാമായിരുന്നെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. ആറു മാസം മുന്‍പ് വീട്ടില്‍ ജോലിയ്ക്ക് എത്തിയ ആളാണ് എന്നു മാത്രമാണ് പറയാന്‍ സാധിച്ചിരുന്നത്. തുടര്‍ന്ന് പോലീസ് വിവരങ്ങള്‍ ചോദിച്ച്‌ അറിഞ്ഞപ്പോഴാണ് സംഭവ ദിവസം വീട്ടില്‍ പ്ലാവില എത്തിച്ചിരുന്നതായി വയോധിക വ്യക്തമാക്കിയത്. തുടര്‍ന്ന് പ്രദേശത്ത് വെട്ടിയ പ്ലാവുകളില്‍ നിന്നും പ്ലാവില ശേഖരിച്ചവരെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയിലേയ്ക്ക് അന്വേഷണം എത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണ, എസ്.ഐ മാരായ ടി.ശ്രീജിത്ത്, ജയകുമാര്‍.കെ, കുര്യന്‍ കെ.കെ, എ.എസ്.ഐ അനീഷ് വിജയന്‍, സി.പി.ഓ മാരായ വിഷ്ണുവിജയദാസ്, വിജയ് ശങ്കര്‍, ഷൈന്‍ തമ്പി തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...