സ്‌കൂളിലെ പ്രിന്‍സിപ്പാളിനെതിരെ പോലീസില്‍ പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : എലപ്പുളളി സ്‌കൂളിലെ പ്രിന്‍സിപ്പാളിനെതിരെ പോലീസില്‍ പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. റോഡിലൂടെ പോവുന്നവരെയൊക്കെ അച്ഛനാക്കുമോ എന്ന് ചോദിച്ച്‌ പ്രിന്‍സിപ്പല്‍ അപമാനിച്ചെന്നാണ് പരാതി. കൂടാതെ പ്രിന്‍സിപ്പാള്‍ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. നേരത്തെ ഇതേ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് കുറി തൊടുകയും ചരട് കെട്ടുകയും ചെയ്യരുതെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു.

കഴിഞ്ഞ ദിവസമാണ് പട്ടത്തലച്ചി സ്വദേശിയായ വിദ്യാര്‍ത്ഥി എലപ്പുള്ളി സ്‌കൂളില്‍ പ്ലസ് വണ്ണിന് അഡ്മിഷന്‍ എടുത്തത്. അമ്മയില്ലാത്ത കുട്ടിയുടെ അച്ഛന്‍ ദൂരസ്ഥലത്ത് ജോലി ചെയ്യുകയായിരുന്നതിനാല്‍ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് ആരും ഒപ്പിട്ടിരുന്നില്ല. പിടിഎ അംഗം മജീദ് ഒപ്പിടാന്‍ തയ്യാറായെങ്കിലും രക്ഷിതാവ് തന്നെ വരണമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ശേഷം കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി ക്ലാസില്‍ പോയപ്പോള്‍ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച്‌ പ്രിന്‍സിപ്പാള്‍ റോഡിലൂടെ പോകുന്നവരെയൊക്കെ താന്‍ അച്ഛനാക്കുമോ എന്ന് ചോദിച്ച്‌ അപമാനിച്ചു എന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി. പ്രിന്‍സിപ്പാളിന്റെ ഉത്തരവാദിത്വത്തിന് നിരക്കാത്ത പെരുമാറ്റത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പറയുന്നു.

പ്രിന്‍സിപ്പാളിന്റെ പെരുമാറ്റം തന്നെ ഏറെ വേദനപ്പിച്ചെന്ന് വിദ്യാര്‍ത്ഥി പിടിഎ അംഗം മജീദിനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായിട്ടില്ല. നേരത്തെ ഇതേ പ്രിന്‍സിപ്പാള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് കയ്യില്‍ ചരട് കെട്ടുകയും, കുറി തൊടുകയും ചെയ്യരുതെന്ന് പറഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...